തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ കുറിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടും വേണ്ട മുന്‍കരുതലുകള്‍ എടുക്കാതിരുന്നതിന് ദുരന്തനിവാരണ സേനയ്ക്ക് രൂക്ഷ വിമര്‍ശനം.ദുരന്ത നിവാരണ സേനയുടെ ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ച്ചയാണ് സംസ്ഥാനത്ത് സ്ഥിതി മോശമാകാന്‍ കാരണം.
ചുഴലിക്കാറ്റ് വീശുമെന്ന് ജനങ്ങള്‍ അറിയുന്നത് ഇന്നലെ ഉച്ചയോടെ മാത്രമാണ്.അപ്പോഴേക്കും കേരള തമിഴ്നാട് തീരങ്ങളില്‍ ശക്തമായ മഴ തുടങ്ങിയിരുന്നു.എന്നാല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ന്യൂനമര്‍ദ്ദത്തിനും ചുഴലിക്കാറ്റിനും സാധ്യത ഉണ്ടെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം ബുധനാഴ്ച്ച തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നിട്ടും ദുരന്തനിവാരണ അതോറിറ്റി തുറന്ന് പ്രവര്‍ത്തിച്ചില്ല.ഇന്നലെ ഉച്ചയോടെ മാത്രമാണ് തീരപ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ച് തുടങ്ങണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. അതു വരെ സര്‍ക്കാരിനും ഇതിനെക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു.
ഇതോടെ ചുഴലിക്കാറ്റ് വീശുന്നതറിയാതെ കടലില്‍ പോയ മത്സതൊഴിലാളികളും കുടുങ്ങി. 100 ഏറെ മത്സ്യതൊഴിലാളികള്‍ ഇനിയും തിരിച്ചെത്തിയിട്ടില്ല.ഇന്നലെ രാത്രിയോടെ 13 പേര്‍ മടങ്ങിയെത്തിയെങ്കിലും ബാക്കി ഉളളവര്‍ ഇപ്പോഴും കടലില്‍ കുടുങ്ങിയിരിക്കുകയാണ്.
അതേസമയം മത്സ്യത്തൊഴിലാളികളെ കണ്ടെത്താന്‍ വ്യോമസേനാ വിമാനവും നാവിക സേന കപ്പലും തിരിച്ചില്‍ നടത്തും
നാവികസേനാ കപ്പലുകള്‍ തിരിച്ചിലിനായി കൊച്ചിയില്‍ നിന്നാണ് എത്തുന്നത്.അടിമലത്തുറ, പൂന്തുറ, വിഴിഞ്ഞം പ്രദേശങ്ങളോട് ചേര്‍ന്ന കടലില്‍ നാവികസേന കപ്പലുകള്‍ തിരച്ചില്‍ നടത്തും.മന്ത്രി കടകംപളളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.
നാവികസേനയുടെ ഷാദുല്‍,നിരീക്ഷക്, കബ്ര,കല്‍പേനി എന്നീ കപ്പലുകളാണ് അയച്ചിരിക്കുന്നതെന്ന് ദക്ഷിണ നാവിക കമാന്‍ഡ് അറിയിച്ചു.ചുഴലിക്കാറ്റ് തീരം വിടുന്ന വരെ ഇവ കടലിലും ആകാശത്തുമായി ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്.
കേരളത്തില്‍ നിന്ന് 100 കിലോമീറ്റര്‍ ഉളളിലേക്ക് ഓഖി മാറിയെങ്കിലും കാറ്റിന്റെ ശക്തി കുറയാത്തതിനാല്‍ അടുത്ത 36 മണിക്കൂറില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Post Your Comments