Latest NewsNewsGulf

67കാരിയായ ഇന്ത്യൻ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ച പാക് പൗരന് തടവ് ശിക്ഷ

ദുബായ്: അറുപത്തിയേഴുകാരിയായ ഇന്ത്യൻ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ച പാകിസ്ഥാൻ പൗരനായ 26കാരന് ദുബായിൽ മൂന്നു മാസം തടവ് ശിക്ഷ. കഴിഞ്ഞ മേയ് എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വന്തം ഫ്ളാറ്റിലേക്കു കയറിപ്പോകുകയായിരുന്ന സ്ത്രീയെ യുവാവ് പിറകിലൂടെ ചെന്ന് കടന്നുപിടിക്കുകയും തുടർന്ന് ഇവർ ബഹളം വെച്ചതിനെ തുടർന്ന് ഓടിരക്ഷപെടുകയുമായിരുന്നു.

സംഭവം കോടതിയിലെത്തിയതോടെ യുവാവ് കുറ്റം നിഷേധിക്കുകയും സംഭവം ആരോപിക്കപ്പെടുന്ന സമയത്ത് താൻ ജബൽ അലിയിലെ ജോലിസ്ഥലത്തായിരുന്നു എന്നും വാദിച്ചിരുന്നു. അതേസമയം, ഫ്ളാറ്റിെല സെക്യൂരിറ്റി ഇയാൾ അകത്തേക്കു കയറുന്നത് കണ്ടിരുന്നു. ഇന്ത്യൻ വനിതയുടെ മുറിക്കു സമീപത്തു നിന്നോടി പോകുന്ന യുവാവും തൻ കണ്ട യുവാവും ഒരാൾ തന്നെയാണെന്ന് സിസിടിവി ദൃശ്യങ്ങൾ നോക്കി സെക്യൂരിറ്റി സ്ഥിരീകരിച്ചു. തുടർന്ന് യുവാവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയും ശിക്ഷ വിധിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button