Latest NewsNewsIndia

വനിതാ വോട്ടർമാർക്കായി പ്രത്യേക ‘നമോ’ ആപ്പ്​

ഗാന്ധിനഗർ: ഗുജറാത്ത്​ തെരഞ്ഞെടുപ്പിൽ വനിതാ വോട്ടർമാർക്കായി പ്രത്യേക നമോ ആപ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നേരിട്ട്​ ബന്ധപ്പെടാവുന്ന ആപ്പാണ് ബിജെപി അവതരിപ്പിച്ചിരിക്കുന്നത്. വീഡിയോ ചാറ്റിങ്ങിനും സൗകര്യമുള്ള ഈ ആപ്പിൽ േബ്ലാക്ക്​​ തലത്തിലുള്ള 5500 ഒാളം ബി.ജെ.പി മഹിളാ മോർച്ചാ പ്രവർത്തകരുമായി മോദി തത്സമയ സംവാദം നടത്തി.

പ്രധാനമന്ത്രിയോട്​ നേരിട്ട്​ ചോദ്യങ്ങൾ ഉന്നയിക്കാനും ഇതിലൂടെ കഴിയും. പ്രധാധമന്ത്രി നേരിട്ട്​ സംസാരിക്കുന്നത്​ വനിതകളെ സ്വാധീനിക്കുമെന്നും കൂടുതൽ വനിതാ വോട്ടർമാരെ പാർട്ടിക്ക്​ ലഭിക്കുമെന്നും ഗുജറാത്ത്​ തെരഞ്ഞെടുപ്പ്​ ചുമതലയുള്ള ഭൂപേന്ദ്ര യാദവ്​ വ്യക്തമാക്കി. കോൺഗ്രസിനേക്കാൾ വനിതാ സഥാനാർഥികളുള്ളത്​ ബി.ജെ.പിക്കാണെന്നും ഭൂപേന്ദ്ര യാദവ്​ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button