KeralaLatest NewsNews

സ്ത്രീകളെ വശീകരിച്ചതിനു ശേഷം അവരില്‍ പണവും സ്വര്‍ണവും കവര്‍ന്ന കേസില്‍ പ്രശസ്ത ആല്‍ബം നടന്‍ പിടിയില്‍ : ഇയാളുടെ വലയില്‍ വീണത് നിരവധി സ്ത്രീകള്‍

 

കൊല്ലം: ആല്‍ബം നടനെന്ന നിലയില്‍ ബന്ധം സ്ഥാപിച്ച് സ്ത്രീകളില്‍ നിന്ന് സ്വര്‍ണവും പണവും തട്ടിയെടുത്ത യുവാവിനെ പൊലീസ് തന്ത്രപൂര്‍വം കുടുക്കി. തട്ടാമല സ്വദേശി സജീവിനെയാണ് പൊലീസ് കുടുക്കിയത് . 2013മുതല്‍ ഇയാളെ കുറിച്ച് പൊലീസിന് സംശയമുണ്ട്. എന്നാല്‍ പരാതിയൊന്നും വ്യക്തതയോടെ കിട്ടിയില്ല. അതു കൊണ്ട് മാത്രമാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യതിരുന്നത്.

ഓട്ടോറിക്ഷാ ഡ്രൈവര്‍ കൂടിയാണ് സജീവ്. സ്ത്രീകള്‍ മാത്രമുള്ള വീടുകള്‍ കണ്ടെത്തിയായിരുന്നു ഇയാളുടെ മോഷണ രീതിയെന്ന് പൊലീസ് അറിയിച്ചു. ഓട്ടോ റിക്ഷാ ഡ്രൈവറെന്ന നിലയിലാണ് ഇയാള്‍ സ്ത്രീകളുമായി അടുപ്പം കൂടുന്നത്. ഇതിനിടെ ആല്‍ബം അഭിനയത്തിന്റെ കാര്യവും പറയും. ആല്‍ബം കാണിച്ചു കൊടുക്കുകയും ചെയ്യും. ഇതോടെ ഇയാളില്‍ ആര്‍ക്കും വിശ്വാസം വരും. ഇത് മുതലെടുത്താണ് തട്ടിപ്പുകള്‍.

കിളികൊല്ലൂര്‍, കടയ്ക്കല്‍, അഞ്ചല്‍ സ്റ്റേഷനുകളിലായി നിരവധി കേസുകളില്‍ പ്രതിയാണ് സജീവ്. സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ കയറി അവരുടെ ആഭരണങ്ങള്‍ വാങ്ങി നോക്കി ആല്‍ബങ്ങളുമായി ബന്ധപ്പെടുത്തി സംസാരിക്കും. കുടിക്കാന്‍ എന്തെങ്കിലും ആവശ്യപ്പെട്ട ശേഷം സ്ത്രീകള്‍ അതെടുക്കാന്‍ പോകുന്ന തക്കം നോക്കി മുങ്ങുന്നതാണ് പതിവ്. ഇതിനിടെ ഒരു വീട്ടില്‍ നിന്ന് വിലകൂടിയ മൊബൈലും മോഷ്ടിച്ചു. ഈ ഫോണ്‍ ഉപയോഗിക്കുന്നയാളിനെ പിന്തുടര്‍ന്നാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്.

ഈ ഫോണ്‍ ഉപയോഗിച്ചയാളെയാണ് പൊലീസ് ആദ്യം കണ്ടെത്തിയത്. ഇതോടെ ഒരു കടയില്‍ നിന്ന് വാങ്ങിയതാണെന്ന് തെളിഞ്ഞു. ഈ കടക്കാരനെ ചോദ്യം ചെയ്തപ്പോഴാണ് ആല്‍ബം നടനിലേക്ക് കാര്യങ്ങളെത്തിയത്. ഇതോടെ ഇയാളെ പൊലീസ് വളഞ്ഞു. പൊലീസിന് കണ്ടതോടെ ഓട്ടോ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാനായി പ്രതിയുടെ ശ്രമം. പൊലീസ് വളഞ്ഞതിനാല്‍ ഇയാള്‍ക്ക് രക്ഷപ്പെടാനായില്ല. ചോദ്യം ചെയ്യലില്‍ കൂടുതല്‍ മോഷണകാര്യങ്ങള്‍ വെളിപ്പെടുത്തി.

2013ല്‍ കൊല്ലം പൊലീസിന് ഇയാള്‍ക്കെതിരെ ഒരു പരാതി ലഭിച്ചിരുന്നു. ആലപ്പുഴയിലെ യുവതിയെ പറ്റിച്ച സംഭവമായിരുന്നു ഇത്. കൊല്ലത്ത് പഠിക്കുകയായിരുന്ന മകനെ കാണാന്‍ ഇവര്‍ അന്ന് സ്ഥിരമായി കൊല്ലത്ത് വരുമായിരുന്നു. ഓട്ടോ ഡ്രൈവര്‍ എന്ന നിലയില്‍ അടുപ്പം കൂടി. ഇതോടെ കൊല്ലത്ത് എത്തുമ്പോള്‍ ഇവര്‍ സജീവിനെ തന്നെ സ്ഥിരമായി വിളിക്കുമായിരുന്നു. ആ സൗഹൃദം മുതലെടുത്തായിരുന്നു മോഷണം. ചായ കുടിക്കാന്‍ ഓട്ടോയില്‍ ബാഗും മറ്റും വച്ച് യുവതി പുറത്തിറങ്ങി. ഇയാളും അനുഗമിച്ചു. എന്നാല്‍ തന്ത്രപൂര്‍വ്വം യുവതിയെ ഒഴിവാക്കി ഓട്ടോയുമായി മുങ്ങി.

ഇതു സംബന്ധിച്ച് കാര്യങ്ങള്‍ യുവതി പൊലീസിനെ അറിയിച്ചിരുന്നു. അന്വേഷണം സജീവിലേക്ക് എത്തുകയും ചെയ്തു. എന്നാല്‍ പരാതിക്കാരിയുടെ മേല്‍വിലാസത്തില്‍ വ്യക്തത വരാത്തതുകൊണ്ട് തന്നെ പിന്നീട് പൊലീസിന് ഇതുമായി മുന്നോട്ട് പോകാനായില്ല. ഇപ്പോള്‍ ചോദ്യം ചെയ്യലില്‍ സജീവന്‍ ഇക്കാര്യവും സമ്മതിച്ചിട്ടുണ്ട്. സമാന സ്വാഭവത്തില്‍ നിരവധി തട്ടിപ്പുകള്‍ സജീവന്‍ നടത്തിയിട്ടുണ്ടെന്നാണ് സൂചന. ആല്‍ബങ്ങളില്‍ മുഖം കാണിക്കാന്‍ തുടങ്ങിയതോടെ അതിന്റെ പേരില്‍ സ്ത്രീകളെ വശീകരിക്കാനും തുടങ്ങി.

സജീവ് അഭിനയിച്ചിട്ടുള്ള ഒട്ടുമിക്ക ആല്‍ബങ്ങളും സൂപ്പര്‍ ഹിറ്റാണെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയതായി സംശയിക്കുന്നുണ്ട്. കമ്മിഷണറുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘം പിടികൂടിയ പ്രതിയെ കൂടുതല്‍ അന്വേഷണത്തിനായി കിളികൊല്ലൂര്‍ പൊലീസിന് കൈമാറി. ഷാഡോ പൊലീസിലെ യു. വിപിന്‍കുമാര്‍, ഹരിലാല്‍, സീനു, സജു, വിനു, റിബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button