ന്യൂഡൽഹി: ഡല്‍ഹി എയര്‍പോര്‍ട്ടില്‍ എയര്‍ ഇന്ത്യ ജീവനക്കാരിയും യാത്രക്കാരിയും തമ്മില്‍ തല്ലി. അഹമ്മദാബാദിലേയ്ക്ക് പോകേണ്ട യാത്രക്കാരി വൈകിയാണ് എയർ പോർട്ടിൽ എത്തിയത്.എന്നാല്‍ വൈകിയതിനാല്‍ വിമാനത്തില്‍ കയറാനാകില്ലെന്ന് ഡ്യൂട്ടി മാനേജര്‍ പറഞ്ഞു. എയര്‍ ഇന്ത്യയുടെ ചെക്ക് ഇന്‍ കൗണ്ടര്‍ ഇന്ത്യക്കുള്ളിലെ സര്‍വീസുകള്‍ക്കായി 45 മിനിട്ട് മുന്‍പും അന്താരാഷ്ട്ര സര്‍വീസുകള്‍ക്കായി 75 മിനിട്ട് മുന്‍പും അടയ്ക്കും.
അന്താരാഷ്ട്ര യാത്രക്കാര്‍ 150 മിനിട്ട് മുന്‍പ് എയര്‍പോര്‍ട്ടിലെത്തണം എന്നാണ് നിയമം. വൈകി വന്ന യാത്രക്കാരിയെ വിമാനത്തിൽ കയറ്റാനാവില്ലെന്നു വ്യക്തമാക്കിയതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടയില്‍ ക്ഷുഭിതയായ യാത്രക്കാരി ഡ്യൂട്ടി മാനേജരുടെ കരണത്തടിച്ചു. മാനേജര്‍ തിരിച്ചടിച്ചതോടെ രംഗം പ്രക്ഷുബ്ദമായി. തുടർന്ന് യാത്രക്കാരി പോലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. പോലീസ് ഇടപെട്ടതോടെ ഇരുവരും ക്ഷമ പറഞ്ഞു പ്രശ്നം പരിഹരിച്ചു.
Post Your Comments