മരട്: എറണാകുളം നെട്ടൂരില്‍ വിദ്യാര്‍ത്ഥികളെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത മൂന്ന് ബസ് ജീവനക്കാരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവര്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. ഒന്നാം പ്രതി ബസ്സിന്റെ ഡോര്‍ ചെക്കര്‍ അബു താഹിറാണ്. മൂന്നു പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.
മരട് ഐടിഐയിലെ 5 വിദ്യാര്‍ത്ഥികള്‍ക്കാണ് കുത്തേറ്റത്. എറണാകുളം-പൂച്ചാക്കല്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലെ ജീവനക്കാരനാണ് വിദ്യാര്‍ഥികളെ ആക്രമിച്ചത്. ബസ് കണ്‍സഷനുമായുള്ള തര്‍ക്കമാണ് ആക്രമണത്തിന് കാരണമായത്. ബസില്‍ കയറ്റാതിരുന്നത് വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്തിരുന്നു. പരിക്കേറ്റവരെ തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. 3 ബസ് ജീവനക്കാരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Post Your Comments