ഡല്‍ഹി : ഐപിഎല്ലിന്റെ സംപ്രേക്ഷണാവകാശവുമായി ബന്ധപ്പെട്ട് ബിസിസിഐയ്ക്ക് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ പിഴ. 52 കോടി 24 ലക്ഷം രൂപയാണ് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ബിസിസിഐയ്ക്ക് പിഴ വിധിച്ചിരിക്കുന്നത്. ക്രമവിരുദ്ധമായ രീതിയില്‍ ഐപിഎല്ലിന്റെ സംപ്രേക്ഷണാവകാശം വിറ്റതിനെ തുടര്‍ന്നാണ് നടപടി.
ലേലത്തില്‍ പങ്കെടുക്കാനെത്തിയ കമ്പനികളുടെ വാണിജ്യ താല്‍പര്യത്തിന് വേണ്ടിയും ബിസിസിഐയുടെ സാമ്പത്തിക താത്പര്യത്തിന് വേണ്ടിയും ഐപിഎല്‍ സംപ്രേക്ഷണാവകാശ കരാറിലെ വ്യവസ്ഥയെ ബിസിസിഎ മന:പൂര്‍വ്വം ഉപയോഗപ്പെടുത്തിയെന്നും കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ വിലയിരുത്തുന്നു.
കഴിഞ്ഞ മൂന്നു സാമ്പത്തിക വര്‍ഷത്തില്‍ ബിസിസിഐയുടെ വരുമാനത്തിന്റെ 4.48 ശതമാനമാണ് പിഴയായി വിധിച്ച 52 കോടി രൂപയെന്നും കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ 44 പേജുള്ള ഓര്‍ഡറില്‍ പറയുന്നു. കഴിഞ്ഞ മൂന്നു വര്‍ഷം ബിസിസിഐയുടെ ശരാശരി വരുമാനം 1164 കോടി രൂപയാണ്.
ഇത് രണ്ടാം തവണയാണ് സിസിഐയുടെ പിഴശിക്ഷക്ക് ബിസിസിഐ വിധേയമാകുന്നത്. നേരത്തെ 2013 ഫെബ്രുവരിയിലും സിസിഐ പിഴ വിധിച്ചിരുന്നു.
Post Your Comments