കോൺഗ്രസ്സിനായി വീണ്ടും പ്രചാരണത്തിനിറങ്ങി പ്രമുഖ നടി.
മാണ്ഡിയയിൽ നിന്നുമുള്ള മുൻ എം പിയും നടിയുമായ രമ്യ സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും സജീവമാകുന്നു .മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ അംബരീഷുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് സജീവ രാഷ്ട്രീയത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു നടി .എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കോൺഗ്രസ് സംസ്ഥാന നേതൃത്വം രമ്യയെ നിയോഗിച്ചിരിക്കുകയാണ് .അംബരീഷിനെ കോൺഗസ് കൈ ഒഴിയുന്നതിന്റെ സൂചനയാണിത് .മന്ത്രി ഡി കെ ശിവകുമാറിന്റെ പിന്തുണയാണ് രമ്യക്ക് സഹായമായത്.
Post Your Comments