ഇരുണ്ട കാലത്തെക്കുറിച്ച് അമേരിക്കക്കാരിയായ കെയ്റ്റ്ലാന്‍ കോളിമാന്‍ ബോയ്ലെ എന്നയുവതി പറയുന്നതിങ്ങനെ. അടുത്തകാലത്താണ് താലിബാന്റെ തടങ്കലില്‍ ഭര്‍ത്താവിനും മൂന്നു മക്കള്‍ക്കുമൊപ്പം കഴിച്ചുകൂട്ടേണ്ടി വന്ന കെയ്റ്റ്ലാന്‍ രക്ഷപ്പെട്ടത്. ഈ ദമ്പതികളെ അഫ്ഗാനിസ്ഥാനില്‍ നിന്ന് 2012 ലെ വേനല്‍ക്കാലത്താണ് തട്ടിക്കൊണ്ടുപോയത്.
ബോയ്ലെ തടങ്കലില്‍ വച്ച് മൂന്നുതവണ പ്രസവിച്ചു. പ്രസവങ്ങള്‍ക്ക് ഭര്‍ത്താവ് മാത്രമാണ് സഹായിച്ചത്. ഡോക്ടറെ അനുവദിച്ചിരുന്നില്ല. അതിനിടയില്‍ ഉദരത്തില്‍ വച്ച് തന്നെ ഒരു കുഞ്ഞിനെ നഷ്ടമാകുകയും ചെയ്തു. മതിയായ ഭക്ഷണമോ മറ്റ് സൗകര്യങ്ങളോ കിട്ടിയിരുന്നില്ല. അങ്ങനെയാണ് കുഞ്ഞ് ഉദരത്തില്‍ വച്ചു തന്നെ മരിക്കാന്‍ കാരണമായത്. താലിബാന് വിസിറ്റേഴ്സിനെ ഇക്കാര്യം സ്ലിപ്പിംങ് നോട്സ് വഴി അറിയിക്കാന്‍ ഇവര്‍ ശ്രമിച്ചു. പക്ഷേ അതിന്റെ തിക്തഫലം വളരെ ക്രൂരമായിരുന്നു. മൂത്തമകന് കാണ്‍കെ രണ്ട് ഗാര്‍ഡുകള്‍ ബോയ്ലെയെ ശിക്ഷയെന്ന നിലയില്‍ ക്രൂരമായി മാനഭംഗം ചെയ്തു.
മാത്രമല്ല ബലാത്ക്കാരമായി സെല്ലിന് വെളിയിലേക്ക് ഭര്‍ത്താവിനെ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു. ഇത് തടയാന്‍ ശ്രമിച്ച ബോയ്ലെയെ അവര്‍ ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞു. മാനഭംഗം അതിനു ശേഷമായിരുന്നു. അവര്‍ വസ്ത്രങ്ങള്‍ പോലും തിരികെ തന്നില്ലെന്ന് ബോയ്ലെ പറഞ്ഞു. ജിഹാദി ഓപ്പറേഷനുകളില്‍ പങ്കെടുക്കാത്തതിന്റെ പേരിലും ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് പലപ്പോഴും വിധേയമാകേണ്ടിവന്നു.
Post Your Comments