ദോഹ: ഇരുപതു വര്‍ഷം പൂര്‍ത്തിയാക്കുന്ന എയര്‍വേയ്സിന് ആദരവുമായി തപാല്‍ കമ്പനി. ഖത്തര്‍ എയര്‍വേയ്സിനാണ് ഇരുപതാം ജന്മദിനത്തില്‍ ഖത്തര്‍ തപാല്‍ കമ്പനിയുടെ (ക്യു-പോസ്റ്റ്) സവിശേഷമായ ആദരം ലഭിക്കുന്നത്. എയര്‍വേയ്സിന്റെ 20-ാം വാര്‍ഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട് ഖത്തര്‍ തപാല്‍ കമ്പനി നാലു സ്മാരക സ്റ്റാംപുകള്‍ പുറത്തിറക്കും. ഇക്കാര്യം ക്യു-പോസ്റ്റ് സിഎംഡി ഫാലേഹ് അല്‍ നയീമിയാണ് അറിയിച്ചത്.
ഈ സ്റ്റാംപുകളില്‍ ഖത്തര്‍ എയര്‍വേയ്സിന്റെ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങള്‍ രേഖപ്പെടുത്തും. ഖത്തര്‍ എയര്‍വേയ്സിലേക്ക് 50-ാം വിമാനമെത്തിയത് (2006), നൂറാമത്തെ ലക്ഷ്യത്തിലേക്ക് സര്‍വീസ് തുടങ്ങിയത് (2011), ആദ്യ എയര്‍ബസ് എ-350-900 സ്വന്തമാക്കിയത് (2015), തുടര്‍ച്ചയായി നാലാംതവണയും സ്‌കൈട്രാക്സ് എയര്‍ലൈന്‍ ഓഫ് ദ് ഇയര്‍ ആയി തിരഞ്ഞെടുത്തത് (2017) എന്നീ ചരിത്ര നേട്ടങ്ങളായിരിക്കും സ്റ്റാംപില്‍ രേഖപ്പെടുത്തുക. സ്മാരക സ്റ്റാംപുകള്‍ മൊത്തം 1.6 ലക്ഷം എണ്ണമാണ് തയ്യാറാക്കുക. ഇതിനു ഒന്നിനു അഞ്ചു റിയാലാണ് വില. ഖത്തറിലെ ക്യു-പോസ്റ്റിന്റെ 29 ശാഖകളില്‍ സ്റ്റാംപ് ലഭ്യമാണ്.
Post Your Comments