
ദോഹ: വടക്കന്‍ ആഫ്രിക്കന്‍ മേഖലയില്‍ സമയനിഷ്ഠ പാലിക്കുന്നത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി ഖത്തര്‍ എയര്‍വേയ്സ്. ഒ.എ.ജി എന്ന യാത്ര ഡേറ്റാ കമ്പനിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ വിമാനക്കമ്പനികളുടേയും വിമാനത്താവളങ്ങളുടേയും ഓണ്‍ ടൈം പെര്‍ഫോമന്‍സ് (ഒ.ടി.പി.) കണക്കാക്കി 82.95 ശതമാനം സ്കോർ നേടിയാണ് ഈ സുപ്രധാന നേട്ടം ഖത്തര്‍ എയര്‍വേയ്‌സ് സ്വന്തമാക്കിയത്. കൂടാതെ ഒ.ടി.പിയുടെ ടോപ്പ് 20 പ്രധാന വിമാനക്കമ്പനികളുടെ പട്ടികയില്‍ പത്താം സ്ഥാനവും ഖത്തര്‍ എയര്‍വേയ്സ് സ്വന്തമാക്കി. 80.67 ശതമാനം സ്കോറുമായി ജോര്‍ദാന്റെ ദേശീയ വിമാനക്കമ്പനിയായ റോയല്‍ ജോര്‍ദാനിയന്‍ രണ്ടാം സ്ഥാനം സ്വന്തമാക്കി.
Post Your Comments