Latest NewsNewsInternational

താലിബാനു പാകിസ്ഥാനില്‍ പരമസുഖമെന്നു വെളിപ്പെടുത്തി സഖ്യസേന കമാന്‍ഡര്‍ രംഗത്ത്

കാബൂള്‍ : താലിബാനു പാകിസ്ഥാനില്‍ പരമസുഖമെന്നു വെളിപ്പെടുത്തി സഖ്യസേന കമാന്‍ഡര്‍ രംഗത്ത്. അഫ്ഗാനിലെ അമേരിക്കന്‍ സഖ്യസേന കമാന്‍ഡര്‍ ജനറല്‍ ജോണ്‍ നിക്കോള്‍സണ്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇവര്‍ കോടികളാണ് മയക്കുമരുന്ന് കടത്തി നേടുന്നത്. ഇതാണ് താലിബാന്റെ പ്രവര്‍ത്തനത്തിനു വേണ്ടി ഉപയോഗിക്കുന്നത്. വിഷയത്തില്‍ പാകിസ്ഥാന്‍ ആത്മാര്‍ത്ഥതയില്ലാത്ത സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്നും നിക്കോള്‍സണ്‍ അറിയിച്ചു.

പാകിസ്ഥാന്‍ തീവ്രവാദത്തിനു എതിരെ സംസാരിക്കുന്നുണ്ട്. പക്ഷേ നടപടി എടുക്കുന്നില്ല. തീവ്രവാദികള്‍ക്കു എതിരെ നടപടിയെടുക്കാനായി ട്രംപ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ട് 100 ദിവസത്തില്‍ അധികമായി. പക്ഷേ പാകിസ്ഥാന്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നു നിക്കോള്‍സണ്‍ വ്യക്തമാക്കി.

ശതകോടി ഡോളറുകളാണ് അമേരിക്ക പാകിസ്ഥാനു വേണ്ടി നല്‍കുന്നത്. പക്ഷേ പാകിസ്ഥാന്‍ അമേരിക്ക എതിര്‍ക്കുന്നവരെ സംരക്ഷിക്കുന്നു. പാകിസ്ഥാന്‍ ഇനിയും തീവ്രവാദികള്‍ക്കു എതിരെ അതിശക്തമായ നടപടികള്‍ സ്വീകരിക്കാത്ത പക്ഷം പാകിസ്ഥാനുള്ള ധനസഹായം തുടര്‍ന്ന് നല്‍കില്ലെന്ന് അമേരിക്ക നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പാകിസ്ഥാനെ കുറ്റപ്പെടുത്തി സഖ്യസേന കമാന്‍ഡര്‍ രംഗത്ത് വന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button