ബെംഗളൂരു: സീരിയല്‍ രംഗം അനുകരിക്കാന്‍ ശ്രമിച്ച ഏഴുവയസുകാരിയ്ക്ക് ദാരുണാന്ത്യം. വടക്കൻ കർണാടകയിലാണ് തീ കൊണ്ടുള്ള ഒരു ഡാൻസ് രംഗം അനുകരിക്കാൻ ശ്രമിക്കവേ കുട്ടി മരിച്ചത്. ദാവൻഗരെ ജില്ലയിലെ ഹരിഹര പട്ടണത്തിലെ പ്രൈവറ്റ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായ പ്രാർഥനയാണ് മരിച്ചത്.
അശ്വായ കോളനിയിലെ മഞ്ചുനാഥ്, ചൈത്രയുടെ മൂത്ത മകളാണ്. നവംബർ 11 നാണ് സംഭവം നടന്നത്. പക്ഷെ മാതാപിതാക്കൾ ഹരിഹര പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് ബുധനാഴ്ചയാണ് സംഭവം പുറംലോകം അറിയുന്നത്. ഹൊറർ ത്രില്ലർ ഉൾപ്പടെ പ്രാർഥന സ്ഥിരം 2 സീരിയലുകൾ കാണാറുണ്ടായിരുന്നെന്ന് ‘അമ്മ പറയുന്നു. ഒരു സീരിയലിൽ പ്രധാന കഥാപാത്രം തീയിൽ ഡാൻസ് ചെയ്യുന്ന രംഗം ഉണ്ടായിരുന്നെന്നും ഇത് കുട്ടി വീട്ടിൽ ആൾ ഇല്ലാത്ത സമയത്ത് അനുകരിക്കുകയും ചെയ്തതാകാമെന്ന് പറയുന്നു.
Post Your Comments