ന്യൂഡൽഹി: ഇന്ത്യക്കെതിരേ നിര്‍ണായകമായ മൂന്നാം ടെസ്റ്റില്‍ കളിക്കാന്‍ രങ്കണ ഹെരാത്തില്ല. പരിക്കിനെ തുടര്‍ന്നാണ് ശ്രീലങ്കന്‍ സ്പിന്നര്‍ രങ്കണയെ ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ നിന്നും ഒഴിവാക്കിയത്.
രങ്കണ ഹെരാത്തിന് പകരം ലെഗ് സ്പിന്നര്‍ ജെഫ്രി വാന്‍ഡര്‍സേയെ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഡിസംബര്‍ രണ്ടിന് ഡല്‍ഹിയിലാണ് ടെസ്റ്റ് ആരംഭിക്കുന്നത്. ആദ്യ രണ്ട് ടെസ്റ്റുകളില്‍ രങ്കണയ്ക്ക് നല്ലരീതിയില്‍ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. കൊല്‍ക്കത്തയില്‍ ആദ്യ ടെസ്റ്റില്‍ രങ്കണയ്ക്ക് ഒരു വിക്കറ്റ് പോലും ലഭിച്ചിരുന്നില്ല.
നാഗപൂരില്‍ നടന്ന രണ്ടാം ടെസ്റ്റിലും രങ്കണ വേണ്ടത്ര തിളങ്ങിയിരുന്നില്ല. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ രണ്ടാം ടെസ്റ്റില്‍ ആകെ 13 വിക്കറ്റുകള്‍ നേടിയതില്‍ രങ്കണ സ്വന്തമാക്കിയത് വെറും ഒരു വിക്കറ്റ് മാത്രമായിരുന്നു എന്നാല്‍, വാന്‍ഡര്‍സെയുടെ ടെസ്റ്റ് അരങ്ങേറ്റം കൂടിയായിരിക്കും ഈ കളി.
Post Your Comments