തിരുവനന്തപുരം•ഡിസംബർ ഒന്നിന് കേരള സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചുവെന്ന പേരിൽ പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. ഡിസംബർ ഒന്നിന് പൊതുഅവധി പ്രഖ്യാപിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
നബിദിനം പ്രമാണിച്ചാണ് ഒന്നാം തിയതി സർക്കാർ അവധി പ്രഖ്യാപിച്ചതെന്നായിരുന്നു വാർത്ത. അന്നേ ദിവസം എംജി യൂണിവേഴ്സിറ്റി നടത്താനിരുന്ന പരീക്ഷകൾ മാറ്റിവയ്ക്കാന്‍ വൈസ് ചാൻസിലർ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തീരുമാനം എടുത്തുവെന്നും പുതിയ പരീക്ഷ തീയതി പിന്നീട് അറിയിക്കുമെന്നും വ്യാജ വാർത്തയില്‍ പറഞ്ഞിരുന്നു.
ലീഗ് മുഖപത്രമായ ചന്ദ്രികയുടെ ഓണ്‍ലൈന്‍ എഡിഷനിലും ഡിസംബര്‍ 1 ന് പൊതുഅവധി പ്രഖ്യാപിച്ചെന്ന് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
Post Your Comments