Latest NewsNewsIndia

അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠ: ജനുവരി 22ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്

ലക്നൗ: അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠ ദിനമായ ജനുവരി 22ന് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. 22ന് നടക്കുന്നത് രാമോത്സവമാണെന്നും ദീപാവലി പോലെ എല്ലാവരും പ്രതിഷ്ഠാ ദിനം ആഘോഷിക്കണമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് അന്നേദിവസം വിപുലമായ ആഘോഷ പരിപാടികൾ നടത്തുമെന്നും മകരസംക്രാന്തി ദിനം മുതൽ മതപ്രഭാഷണങ്ങൾ ആരംഭിച്ച് പ്രതിഷ്ഠാദിനം വരെ തുടരുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.

നേരത്തെ, രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജനുവരി 22ന് സർക്കാർ അവധി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് ഇപ്പോൾ പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് അന്ന് ഡ്രൈ ഡേ ആയിരിക്കുമെന്നും എല്ലാ മദ്യവില്പന കേന്ദ്രങ്ങളും അന്ന് അടച്ചിടണമെന്നും സർക്കാർ അറിയിച്ചിരുന്നു.

പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു: പ്രതി പിടിയില്‍

പ്രതിഷ്ഠ ദിനത്തിൽ വീടുകളിൽ ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ പിന്തുണച്ച് എൻഎസ്എസും എസ്എൻഡിപിയും രംഗത്തെത്തിയിരുന്നു. പ്രാണപ്രതിഷ്ഠ കര്‍മം അഭിമാനം ഉയര്‍ത്തുന്ന ആത്മീയ മുഹൂര്‍ത്തമാണെന്നും പുണ്യം ഓരോ വീടുകളിലേക്കും എത്തുകതന്നെ വേണമെന്നും ദീപം തെളിച്ച് എല്ലാ വിശ്വാസികളും ലോക നന്മയ്ക്കായി പ്രാത്ഥിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button