Latest NewsIndiaNews

ഗബ്ബര്‍ സിങ് ടാക്‌സ്: കൊള്ളയടിച്ചുമാത്രം ശീലമുള്ളവര്‍ക്ക് കൊള്ളക്കാരുടെ പേരേ അറിയൂ എന്ന് മോദി

 
ഗുജറാത്ത് : കോണ്‍ഗ്രസിനെതിരെ കിടിലന്‍ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. വര്‍ഷങ്ങളായി ഇന്ത്യയെ കൊള്ളയടിക്കുന്നവരാണ് കോണ്‍ഗ്രസുകാര്‍. അങ്ങനെയുള്ളവരാണ് ജി.എസ്.ടിയെ ഗബ്ബര്‍ സിങ് ടാക്‌സ് എന്നു പറഞ്ഞ് കളിയാക്കുന്നതെന്ന് തുറന്നടിച്ച് മോദി. കൊള്ളക്കാര്‍ക്ക് കവര്‍ച്ചയെ കുറിച്ച് മാത്രമേ ചിന്തിക്കാകൂ എന്നും മോദി ആഞ്ഞടിച്ചു.
 
ജനക്ഷേമവും വികസനവും മാത്രമാണ് ബിജെപിയുടെ ലക്ഷ്യം. ഭരണത്തിലല്ലാത്ത സമയങ്ങളില്‍ പോലും ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പമുണ്ട് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ചെറിയ കാര്യങ്ങളുടെ നേട്ടം അവകാശപ്പെടുകയാണ്. അവര്‍ ഗ്രാമ
വികസനത്തിനായി കുഴല്‍കിണറുകള്‍ കൊണ്ടുവന്നെങ്കില്‍ ഞങ്ങള്‍ ഗുജറാത്തിലെ കര്‍ഷകര്‍ക്കായി നര്‍മതാ നദി വഴി വെള്ളമെത്തിക്കുന്ന പദ്ധതിയാണ് കാഴ്ചവെച്ചത്. ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് മേഖലകളിലെ കുടിവെള്ള ക്ഷാമം പരിഹരിച്ചത് ബിജെപിയാണെന്ന കാര്യവും മോദി ഓര്‍മിപ്പിച്ചു.
 
തെളിവുകള്‍ സഹിതമാണ് മോദി ഓരോകാര്യങ്ങളും വ്യക്തമാക്കിയത്. മോര്‍ബിയിലെ ദുര്‍ഗന്ധം കാരണം ഇന്ദിര തൂവാലകൊണ്ട് മൂക്ക് പൊത്തി ഗുജറാത്തിനെ അപമാനിച്ചിട്ടുണ്ടെന്നും ആ ചിത്രം മാസികകളില്‍ അച്ചടിച്ച് വന്നിട്ടുണ്ടെന്നും മോദി പറഞ്ഞു.
 
ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഗുജറാത്തിലെ മോര്‍ബിയില്‍ നടത്തിയ റാലിയിലാണ് അദ്ദേഹം പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റ ഭാഗമായി രാഹുല്‍ഗാന്ധിയും ഇന്ന് ഗുജറാത്തിലെത്തിയിട്ടുണ്ട്. നേരത്തേ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ജി.എസ്.ടിയെ ഗബ്ബര്‍ സിങ് ടാക്‌സ് എന്ന് വിളിച്ച് പരിഹസിച്ചിരുന്നു.
 

shortlink

Related Articles

Post Your Comments

Related Articles


Back to top button