നീലേശ്വരം: സി പി എം ബ്രാഞ്ച് സെക്രട്ടറിക്ക് കഠാരകൊണ്ടുള്ള കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റു. സി പി എം ബ്രാഞ്ച് സെക്രട്ടറിയായ വിദ്യാധരനാണ് കുത്തേറ്റത്. ചൊവ്വാഴ്ച രാത്രി മടിക്കൈക്കടുത്ത് കാട്ടിപ്പൊയിലിലാണ് സംഭവം.
വിദ്യാധരനെ ആദ്യം നീലേശ്വരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി. അതേ സമയം സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നും വ്യക്തിപരമായ വിരോധമാണ് അക്രമത്തിന് കാരണമെന്നും പോലീസ് പറഞ്ഞു.
Post Your Comments