
ബഹറായിച്ച്: പുലിയുടെ ആക്രമണത്തില്‍ ഒമ്പതു വയസുള്ള പെണ്‍കുട്ടി കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രി ഉത്തര്‍പ്രദേശിലെ ബഹ്റായിച്ച് ജില്ലയിലെ മഖാന്പുര് ഗ്രാമത്തിലാണ് സംഭവം നടന്നത്. അമ്മയ്ക്കൊപ്പം പ്രാഥമികാവശ്യ നിര്‍വഹണത്തിനായി പോയ പെണ്‍കുട്ടിയെയാണു പുലി പിടിച്ചത്.
വനം വകുപ്പിനെതിരെ പെണ്‍കുട്ടി കൊല്ലപ്പെട്ടതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് അടിയന്തര സഹായമായി 10,000 രൂപ അനുവദിച്ചിട്ടുണ്ടെന്ന് പറഞ്ഞു.
Post Your Comments