തിരുവനന്തപുരം: മുൻ മന്ത്രി ഇ.ചന്ദ്രശേഖരൻനായരുടെ നിര്യാണം ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിൽ ത്യാഗപൂർണമായി പ്രവർത്തിച്ച ഇ.ചന്ദ്രശേഖരൻ, സഹകരണ പ്രസ്ഥാനത്തെ നവീകരിക്കുന്നതിലും ബലപ്പെടുത്തുന്നതിലും നിർണായകമായ പങ്ക് വഹിച്ചു. ഇടതുപക്ഷ ജനാധിപത്യ ഐക്യം കൂടുതൽ ഊട്ടിയുറപ്പിക്കേണ്ടതായ ഘട്ടത്തിലാണ് ഇ.ന്ദ്രശേഖരൻനായരുടെ വിയോഗമെന്നത് ഇടതുപക്ഷ പ്രസ്ഥാനത്തിനു വലിയ നഷ്ടമാണുണ്ടാക്കിയിട്ടുള്ളതെന്നും പിണറായി പറഞ്ഞു.
ഇടതുപക്ഷ ജനാധിപത്യ ഐക്യം ഊട്ടിയുറപ്പിക്കുന്നതിലും സമൂഹത്തെയാകെ മതനിരപേക്ഷമാക്കിത്തീർക്കുന്നതിലും അദ്ദേഹം വലിയ പങ്കാണ് വഹിച്ചതെന്നും മുഖ്യമന്ത്രി അനുസ്‌മരിച്ചു. പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തിയ അദ്ദേഹം പൊതുജനങ്ങൾക്ക് സ്വീകാര്യമായ വ്യക്തിത്വമായിരുന്നു. ആദ്യ നിയമസഭയിൽത്തന്നെ അംഗമായിരുന്ന അദ്ദേഹം പഴയ കാലത്തിന്റെ സാമൂഹികമൂല്യങ്ങളെ പുതിയ കാലവുമായി ഇണക്കിച്ചേർത്ത രാഷ്ട്രീയ വ്യക്തിത്വമായിരുന്നു.
Post Your Comments