കൊച്ചി: അഖില കേസിൽ സുപ്രീം കോടതി സ്വതന്ത്ര അന്വേഷണത്തിന് എന്‍.ഐ.എക്ക് നിര്‍ദേശം നല്‍കിയ പശ്ചാത്തലത്തില്‍ വിപുലമായ അന്വേഷണത്തിനൊരുങ്ങി എൻ ഐ എ. ഇതിനായി വിവിധ അന്വേഷണ സംഘങ്ങള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കാന്‍ ആണ് എൻ ഐ എ യുടെ തീരുമാനം. സേലത്ത് പഠിക്കാൻ പോയ സ്ഥലത്തു വെച്ച് കൂട്ടുകാരികൾ പിതാവ് വഴി മതം മാറ്റിയതും അന്വേഷണ പരിധിയിൽ വരും.
മകളെ ഐ.എസില്‍ ചേര്‍ക്കുന്നതിനായാണ് മതം മാറ്റിയതെന്നാണ് ഹാദിയയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നത്. മാതാപിതാക്കളുടെ പരാതിയിൽ കൂട്ടുകാരികളുടെയും അവരുടെ പിതാവിനെതിരെയും ആരോപണമുണ്ട്. സംസ്ഥാനത്ത് ഇതുവരെ നടന്ന നിര്‍ബന്ധിത മതപരിവര്‍ത്തന കേസുകള്‍ വിശദമായ അന്വേഷണത്തിന് വിധേയമാക്കാനും എന്‍.ഐ.എ തീരുമാനിച്ചിട്ടുണ്ട്.
ഒരാളെ ഐ.എസില്‍ ചേര്‍ത്താല്‍ എത്ര രൂപ കിട്ടുമെന്ന് ഷെഫീന്‍ ജഹാന്‍ ചോദിച്ചതായി എന്‍.ഐ.എ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച മുദ്രവെച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഐഎസ് റിക്രൂട്ടര്‍ മന്‍സി ബുറാഖിയോട് ഷെഫീന്‍ സംസാരിച്ചതിന് തെളിവുകളുണ്ടെന്നാണ് എന്‍.ഐ.എയുടെ വാദം. ആവശ്യമായ തെളിവുകള്‍ ലഭ്യമായാല്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോവാനാണ് എന്‍.ഐ.എയുടെ നീക്കമെന്നാണ് സൂചന.
Post Your Comments