ന്യൂഡല്‍ഹി: വിമാനത്താവളങ്ങളില്‍ വിഐപികള്‍ക്ക് പ്രത്യേക പരിഗണന നല്‍കില്ലെന്ന് വ്യോമ ഗതാഗമന്ത്രി ജയന്ത് സിന്‍ഹ. സുരക്ഷാ ഭീഷണിയുള്ള പ്രമുഖ വ്യക്തികള്‍ക്ക് മാത്രമാണ് ചില ഇളവുകള്‍ നല്‍കാറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയില്‍ 32 വിഭാഗം വിഐപി, വിവിഐപി വിഭാഗങ്ങളെ സുരക്ഷാ പരിശോധനകളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും മറ്റു രാജ്യങ്ങളിലും വിവിധതരം പ്രോട്ടോക്കോള്‍ പരിഗണനകള്‍ നിലവിലുണ്ടെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം ഇംഫല്‍ വിമാനത്താവളത്തില്‍ വിഐപി മൂലം വിമാനം വൈകിയതിന്റെ പേരില്‍ ഒരു യുവതി ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തോട് കയര്‍ത്ത് സംസാരിച്ചിരുന്നു. ഈ സംഭവത്തെ കുറിച്ച് വിശദീകരണം നല്‍കുന്നതിനിടയിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. വിമാനത്താവളങ്ങളില്‍ ചില നിയന്ത്രണങ്ങളുണ്ടെന്നല്ലാതെ വിഐപി സംസ്‌കാരം നിലവിലില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം
Post Your Comments