Latest NewsNewsInternational

26 കാരി കാമുകന്റെ ലിംഗവും വൃഷ്ണങ്ങളും ഛേദിച്ചു

ബ്യൂണസ് അയേഴ്സ്•പൂന്തോട്ടത്തില്‍ ഉപയോഗിക്കുന്ന കത്രിക ഉപയോഗിച്ച് കാമുകന്റെ ലിംഗവും വൃഷ്ണങ്ങളും മുറിച്ച് മാറ്റിയ 26 കാരിയായ അര്‍ജന്‍റീനയന്‍ യുവതി അറസ്റ്റില്‍.

ആര്‍ക്കിടെക്റ്റായ ബ്രെന്ദ ബരാട്ടിനി എന്ന യുവതിയാണ് സംഗീതജ്ഞനായ സെര്‍ജിയോ ഫെര്‍ണാണ്ടസ് (40) നെ കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ ആക്രമിച്ചത്. അര്‍ജന്‍റീനയിലെ കോര്‍ഡോബ പട്ടണത്തിലാണ് സംഭവം. കാമുകന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ആയിരുന്നു ആക്രമണമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ധാരാളം രക്തം നഷ്ടപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്.

ബരാട്ടിനിയെ പോലീസ് അറസ്റ്റ് ചെയ്തതായും ഇവര്‍ കുറ്റം സമ്മതിച്ചതായും ‘ലോസ് ആന്‍ഡെസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, ആക്രമണത്തിന് പ്രേരിപ്പിച്ച കാരണം ഇപ്പോഴും വ്യക്തമല്ല. ആക്രമണത്തിന് മുന്‍പ് ബരാട്ടിനി കാമുകന്റെ വസതിയില്‍ താമസിച്ചിരുന്നുവെന്ന കാര്യം പോലീസ് വിശ്വക്കുന്നില്ല. പുലര്‍ച്ചെ, ഇയാളുടെ വീട്ടില്‍ കടന്ന ശേഷമാകാം ആക്രമണം നടത്തിയതെന്നും അവര്‍ പറയുന്നു. ഇക്കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

എന്നാല്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പ്രതിരോധിക്കാനാണ് ആക്രമണം നടത്തിയതെന്നാണ് യുവതി പറയുന്നത്. യുവതിയെ തന്ത്രപൂര്‍വ്വം ഇയാള്‍ വീട്ടിലേക്ക് വരുത്തുകയായിരുന്നുവെന്നും യുവതിയുടെ അഭിഭാഷകന്‍ കാര്‍ലോസ് നായി പറഞ്ഞു.

യുവാവിന്റെ ലൈംഗികാവയവങ്ങള്‍ തുന്നിചേര്‍ത്തോ അതോ നീക്കം ചെയ്തോ എന്ന കാര്യം വെളിപ്പെടുത്താന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. യുവാവിന്റെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്നാണ് പോലീസ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button