Latest NewsKerala

ഭർത്താവുമായി വഴക്ക് ; ഭാര്യ തീ കൊളുത്തി ആത്മഹത്യ ചെയ്തു

കൊച്ചി : ഭർത്താവുമായി വഴക്ക് ഭാര്യ മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തി ആത്മഹത്യ ചെയ്തു. കൊച്ചി തൈക്കുടം ബണ്ട് റോഡിലെ വാടക വീടിനടുത്തു പലചരക്ക് കട നടത്തി വരികയായിരുന്ന തൂത്തുക്കുടി സ്വദേശി മരിയപ്പന്റെ ഭാര്യ തീരുനെല്‍വേലി സ്വദേശി നിത്യ(19)യയാണ് മരിച്ചത്. വൈകുന്നേരം നാലു മണിയോടെ വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ട് സ്ഥലത്തെത്തിയ നാട്ടുകാരാണ് പോലീസിനെ വിവരമറിയിക്കുന്നത്.

മൂന്നു മാസം മുൻപാണ് ഇവരുടെ വിവാഹം നടന്നത്. ഭര്‍ത്താവുമായുണ്ടായ കുടുംബ വഴക്കാണ് ജീവനൊടുക്കാന്‍ കാരണമെന്ന് സംശയിക്കുന്നതായും അന്വേഷണം ആരംഭിച്ചതായും മരട് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button