അടുത്ത മാസം യു.എ.ഇയില്‍ ഇന്ധനവില രണ്ടു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തുമെന്ന് സൂചന. സൂപ്പര്‍ 98 ന്റെ വില ലിറ്ററിനു 2.15 ദിര്‍ഹം വര്‍ധിപ്പിക്കാനാണ് തീരുമാനം. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വില വര്‍ധിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം. ഇതോടെ പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില ഡിസംബറില്‍ 28 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിക്കും.
98 അണ്‍ലെഡഡ് ഗ്യാസോലിന്റെ വിലയിലും വര്‍ധന ഉണ്ടാകുമെന്നാണ് ഊര്‍ജ്ജ മന്ത്രാലയം വ്യക്തമാക്കിയത്. ആറു ശതമാനം കൂടി വില വര്‍ധിക്കും.
ഇതിനു പുറമെ 91 അണ് പ്ലെയ്ഡ് ഗ്യാസോലിനു അടുത്ത മാസം 12 ഫില്‍സ് വരെ വില കൂട്ടാന്‍ സാധ്യതയുണ്ട്. നിലവില്‍ 1.85 ദിര്‍ഹമാണ് ഇതിന്റെ വില. അടുത്ത മാസം ഇത് 1.97 ദിര്ഹമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്.
ഡിസംബറില്‍ ഒന്‍പത് ഫൈയുകളായി ഡീസല്‍ വില വര്‍ധിപ്പക്കാനാണ് തീരുമാനമെന്നു മന്ത്രാലായം വ്യക്തമാക്കി.
Post Your Comments