രാജസ്ഥാന്‍: രാജസ്ഥാനിലെ എല്ലാ വിദ്യാര്‍ത്ഥി ഹോസ്റ്റലുകളിലും ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. സാമൂഹിക നീതി വകുപ്പാണ് ഉത്തരവിറക്കിയിരിക്കുന്നത്. അതേസമയം രാജസ്ഥാനിലെ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ ഈ നിയമം നിലവില്‍ പിന്തുടരുന്നുണ്ട്.
സംസ്ഥാനത്ത് എണ്ണൂറോളം സര്‍ക്കാര്‍ ഹോസ്റ്റലുകളാണുള്ളത്. ഈ ഹോസ്റ്റലുകളെല്ലാം തന്നെ ഈ നിയമം പാലിക്കണം. ഈ നിയമം ഉടന്‍ തന്നെ എയ്ഡഡ് സ്‌കൂളുകളിലും നടപ്പിലാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.
ദിവസവും ദേശിയഗാനം ആലപിക്കുന്നതിലൂടെ വിദ്യാര്‍ത്ഥികളില്‍ ദേശഭക്തിയുണരുമെന്ന് വകുപ്പ് ഡയറക്ടര്‍ സമിത് ശര്‍മ്മ പറഞ്ഞു. രാവിലെ 7മണിക്ക് പ്രാര്‍ത്ഥന സമയത്താണ് ദേശീയ ഗാനം ആലപിക്കേണ്ടത്.
Post Your Comments