ഇന്ത്യയില്‍ കാറുകൾ തിരിച്ച് വിളിച്ച് സ്കോഡ. സോഫ്റ്റ്വെയര് അപ്ഡേറ്റ് ചെയ്യുന്നതിനായി 2009-10 കാലയളവില്‍ വിപണിയില്‍ എത്തിയ 663 ലൊറ മോഡലുകളെയാണ് സ്കോഡ തിരിച്ചുവിളിക്കുന്നത്. ലൊറ മോഡലുകളുടെ ബ്രേക്കിംഗ് സുരക്ഷാ സംവിധാനത്തിലെ സോഫ്റ്റ്വെയര് കണ്ട്രോള് യൂണിറ്റിലെ സോഫ്റ്റ്വെയര് അപ്ഡേഷന് വേണ്ടി സര്‍വീസ് ക്യാമ്പയിന് ആരംഭിച്ചതായി സ്കോഡ ഇന്ത്യ ഔദ്യോഗികമായി അറിയിച്ചു.
അംഗീകൃത സ്കോഡ ഡീലര്‍മാര്‍ അപ്ഡേഷന് വേണ്ടി ലൊറ ഉപഭോക്താക്കളെ ബന്ധപ്പെടും. കൂടാതെ വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ഉപയോഗിച്ച് സ്വന്തം കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനിലൂടെ പരിശോധിക്കാം. അപ്ഡേഷന് തികച്ചും സൗജന്യമായിരിക്കുമെന്നും, ഒരുമണിക്കൂര്‍ കൊണ്ട് തന്നെ അപ്ഡേഷന് നടപടികള്‍ പൂര്‍ത്തിയാകുമെന്നും സ്കോഡ ഇന്ത്യ അറിയിച്ചു.
Post Your Comments