Latest NewsNewsIndia

ഐ.സി.യുവില്‍ അഡ്‌മിറ്റായ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമം; മെയില്‍ നേഴ്‌സുമാര്‍ അറസ്റ്റിൽ

ഗുരുഗ്രാം: ഐ.സി.യുവില്‍ കിടന്ന പതിനാറുകാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച മെയില്‍ നേഴ്‌സുമാര്‍ പിടിയിൽ. ഗുരുഗ്രാമിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഐ.സിയുവില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച രവീന്ദര്‍ (27), കുല്‍ദീപ് (23) എന്നിവരാണ് അറസ്റ്റിലായത്. നവംബര്‍ 16നായിരുന്നു സംഭവം.

ശീതളപാനീയമാണെന്ന് കരുതി കീടനാശിനി കുടിച്ചതിനെ തുടര്‍ന്നാണ് പെൺകുട്ടിയെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചത്. പെണ്‍കുട്ടിയുടെ വസ്ത്രം മാറ്റിയ ശേഷം ശരീര ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ട പെണ്‍കുട്ടി പീഡനശ്രമത്തെക്കുറിച്ച് ആരോടും വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ നേഴ്‌സുമാരില്‍ ഒരാള്‍ പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് ശല്യം തുടര്‍ന്നതോടെ ഇക്കാര്യം അമ്മയോട് വെളിപ്പെടുത്തുകയും തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് നേഴ്‌സുമാരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. കുറ്റാരോപിതരായ രണ്ട് നേഴ്‌സുമാരെയും പുറത്താക്കിയതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button