ഡല്‍ഹി : ബോളിവുഡ് സിനിമ പദ്മാവതിയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. ഇത് മൂന്നാം തവണയാണ് ഹര്‍ജി കോടതി തള്ളുന്നത്. ഒരു സിനിമ പ്രദര്‍ശനത്തിന് യോഗ്യമാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് സെന്‍സര്‍ബോര്‍ഡിന്റെ അധികാരത്തില്‍ വരുന്ന വിഷയമാണെന്നും സുപ്രീംകോടതി പറഞ്ഞു.
സിനിമയ്ക്കെതിരേ പരസ്യ പ്രസ്താവന നടത്തിയ മുഖ്യമന്ത്രിമാരെ കോടതി താക്കീത് ചെയ്യുകയും ചെയ്തു. പൊതുഭരണ സംവിധാനത്തില്‍ ഉത്തരവാദിത്വ സ്ഥാനത്തിരിക്കുന്നവര്‍ ഇത്തരം വിഷയങ്ങളില്‍ പ്രസ്താവന നടത്തരുതെന്നും കോടതി നിര്‍ദേശിച്ചു. പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന രജപുത്ര റാണി പത്മാവതിയുടെ സ്വഭാവഹത്യയാണ് സിനിമയിലുടെ ചെയ്യുന്നതെന്നും ചരിത്രത്തെ വളച്ചൊടിച്ചിരിക്കുകയാണെന്നുമാണ് ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നത്.
Post Your Comments