
മസ്കറ്റ് ; ഒമാനിലെ ഒരു വീട്ടിലുണ്ടായ തീപിടുത്തത്തിൽ നിരവധിപേർക്ക് ദാരുണാന്ത്യം. പുലർച്ചെ 4.35ന് ബാർക്കയിൽ അൽ സലാം ഭാഗത്ത് ഒരു വീട്ടിലുണ്ടായ തീപിടുത്തത്തിൽ 8പേരാണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റതായും റിപ്പോർട്ട് ഉണ്ട്. അപകടം കാരണം വ്യക്തമല്ല. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചെന്നും ഇതിനു ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാൻ സാധിക്കുകയുള്ളു എന്ന് അധികൃതർ പറഞ്ഞു.
Post Your Comments