ഭോപ്പാല്‍•ഇന്‍ഷുറന്‍സ് തട്ടിയെടുക്കാന്‍ ഒരാളെ കൊന്നത് മൂന്ന് തവണ. മധ്യപ്രദേശിലെ ശഹ്ദോളിലാണ് സംഭവം. മൂന്ന് തവണയും മരണ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നതായും പോലീസ് കണ്ടെത്തി. പ്രധാനമന്ത്രിയുടെ ജന്‍ ധന്‍ പദ്ധതിയിലൂടെയായിരുന്നു തട്ടിപ്പ്.
2016 നവംബര്‍ 20 നാണ് നവഗാവ് ഗ്രാമത്തിലെ ഗോത്രവിഭാഗത്തില്‍പ്പെട്ട ബാബാദിന്‍ ബൈഗ മരിക്കുന്നത്. ഇതിന് പഞ്ചായത്ത് മരണസര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തിരുന്നു. പക്ഷേ, 2016 ഡിസംബര്‍ 6 ന്, അതായത് ബൈഗ മരിച്ച് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഇയാളുടെ പേരില്‍ ജന്‍ ധന്‍ പദ്ധതിയുടെ കീഴില്‍ വരുന്ന പ്രധാന്‍മന്ത്രി ഇന്‍ഷുറന്‍സ് യോജനയുടെ ഇന്‍ഷുറന്‍സ് എടുക്കുന്നത്. തുടര്‍ന്ന് പഞ്ചായത്ത് ഡിസംബര്‍ 16 ഒരു വ്യാജ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ഇതുപയോഗിച്ച് ഇന്‍ഷുറന്‍സ് ക്ലെയിമിന് അപേക്ഷ നല്‍കുകയും ചെയ്തു.
എന്നാല്‍ ഇന്‍ഷുറന്‍സ് എടുത്ത് ഇത്രയും കുറഞ്ഞ ദിവസത്തിനുള്ളില്‍ (ഇവിടെ 10 ദിവസം) വരുന്ന ക്ലെയിമുകള്‍ അംഗീകരിക്കപ്പെടില്ല. അതുകൊണ്ട് ഇവരുടെ ക്ലെയിം നിരസിക്കപ്പെട്ടു. അതുകൊണ്ടും തട്ടിപ്പുകാര്‍ അടങ്ങിയില്ല. രണ്ടാമതൊരു വ്യാജ മരണ സര്‍ട്ടിഫിക്കറ്റ് കൂടി സംഘടിപ്പിച്ചു. 2017 ജനുവരി 20 ാം തീയതിയുള്ള ഈ മരണ സര്‍ട്ടിഫിക്കറ്റ് 2 ലക്ഷം രൂപ ക്ലെയിം ഇവര്‍ നേടിയെടുക്കുകയും ചെയ്തു.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് അന്വേഷണം തുടങ്ങിയത്. തുടര്‍ന്ന് ബൈഗയുടെ ഭാര്യ ശാന്തി ഭായ്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ മാനേജര്‍ ശാമിയോ രഞ്ജന്‍ ബഹറ, വില്ലേജ് സെക്രട്ടറി പ്യാരേലാല്‍ സിംഗ്, വില്ലേജ് റോസ്ഗര്‍ സഹായാക് ജിതേന്ദ്ര കുമാര്‍ എന്നിവര്‍ പിടിയിലായി. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Post Your Comments