Latest NewsNewsBusiness

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അടുത്ത വര്‍ഷത്തില്‍ റെക്കോര്‍ഡ് ഉയരത്തിലേക്കെയ്ന്ന് അമേരിക്കന്‍ ഏജന്‍സി

മുംബൈ : പൊതുമേഖലാ ബാങ്കുകളുടെ മൂലധനം വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ പദ്ധതി വായ്പാ വിതരണവും സ്വകാര്യ നിക്ഷേപവും ഉത്തേജിപ്പിക്കുമെന്നും അടുത്ത വര്‍ഷം രാജ്യം 8% സാമ്പത്തിക വളര്‍ച്ച നേടുമെന്നും അമേരിക്കന്‍ വിപണി ഗവേഷക സ്ഥാപനം ഗോള്‍ഡ്മാന്‍ സാക്‌സ്.

ഇക്കൊല്ലം (2017-18) നോട്ട് അസാധുവാക്കലിന്റെയും ജിഎസ്ടി നടപ്പാക്കലിന്റെയും ആഘാതമുള്ളതിനാല്‍ 6.4% വളര്‍ച്ചയേ പ്രതീക്ഷിക്കുന്നുള്ളൂ. എന്നാല്‍, അടുത്ത വര്‍ഷമാവുമ്പോഴേക്ക് ഈ ആഘാതങ്ങള്‍ മാറുകയും മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ (ജിഡിപി) കുതിപ്പുണ്ടാവുകയും ചെയ്യും. ഭക്ഷ്യ-ഉല്‍പന്ന വിലകള്‍ ഉയരുമെന്നതിനാല്‍ വിലക്കയറ്റത്തോത് അടുത്ത വര്‍ഷം 5.3% ആയി ഉയരും. റിസര്‍വ് ബാങ്ക് 2019 മധ്യത്തോടെ അടിസ്ഥാന പലിശ നിരക്കില്‍ 0.75% വര്‍ധന വരുത്താനും സാധ്യതയുണ്ട്.

2018 ന്റെ ആദ്യ പകുതിയില്‍ സമ്പദ് രംഗം വേഗമാര്‍ജിക്കും. ജിഎസ്ടി പ്രശ്‌നങ്ങള്‍ പരിഹഗരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ ഗുണം ചെയ്യും. ഓഹരി വിപണി 2018 ല്‍ 18% ആദായമേകും. സൂചിക നിഫ്റ്റി 2018 ഡിസംബറില്‍ 11600 എത്താനിടയുണ്ടെന്നും ഗോള്‍ഡ്മാന്‍ സാക്‌സ് വിലയിരുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button