
സേലം: സുപ്രീംകോടതി ഉത്തരവനുസരിച്ച് ഹാദിയയ്ക്ക് കോളേജില്‍ പുനഃപ്രവേശനം നൽകുന്നതിനെ പറ്റി കോളേജ് പ്രിൻസിപ്പാളിന്റെ പ്രതികരണം ഇങ്ങനെ. ഹാദിയ പഠനം പൂര്‍ത്തിയാക്കാനുള്ള അപേക്ഷ നല്‍കിയാല്‍ ഉടന്‍ അത് സര്‍വകലാശാലയ്ക്ക് നല്‍കുമെന്നും 15 ദിവസത്തിനുള്ളില്‍ ഹാദിയയ്ക്ക് കോഴ്സില്‍ തിരികെ ജോയിന്‍ ചെയ്യാമെന്നും ശിവരാജ് ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ജി കണ്ണന്‍ വ്യക്തമാക്കി.
കോളേജില്‍ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കുമെന്നും പ്രിന്‍സിപ്പാള്‍ വ്യക്തമാക്കി. ഹാദിയ ആദ്യം ക്യാംപസില്‍ വന്ന് പഠനം തുടരാനാഗ്രഹമുണ്ടെന്ന അപേക്ഷ നല്‍കണം. സുപ്രീംകോടതി ഉത്തരവ് കൂടി ഉള്‍പ്പെടുത്തി അപേക്ഷ സര്‍വകലാശാലയ്ക്ക് നല്‍കും. 15-20 ദിവസത്തിനകം ഹാദിയയ്ക്ക് കോഴ്സിന് തിരികെ ജോയിന്‍ ചെയ്യാമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments