ലഖ്‌നൗ: കാമുകനൊപ്പം ഒളിച്ചോടിപ്പോയ യുവതിയെ പിതാവും സഹോദരന്‍മാരും ചേര്‍ന്ന് ബലാത്സംഗം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവും സഹോദരും അടക്കം നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ധാനെടയിലാണ് സംഭവം. സംഭവത്തില്‍ അലഹാബാദ് ഹൈക്കോടതിയില്‍ പ്രതികള്‍ക്കെതിരെ നേരിട്ട് പരാതി രജിസ്റ്റര്‍ ചെയ്തതായി പോലീസ് ഉദ്യോഗസ്ഥനായ കുഷാല്‍ പാല്‍ സിംഗ് അറിയിച്ചു.
നാല് മാസം മുന്‍പാണ് പെണ്‍കുട്ടി കാമുകനൊപ്പം ഒളിച്ചോടിയത്. തുടർന്ന് വീട്ടിലെത്തിയ പെൺകുട്ടിയെ ബന്ധുക്കൾ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം യുവതിയെ ഭീഷണിപ്പെടുത്തിയതിനും വീട്ടുതടങ്കലിൽ പാർപ്പിച്ചതിനും കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
Post Your Comments