തിരുവനന്തപുരം : നെയ്യാറ്റിന്‍കര മാരായമുട്ടം ക്വാറി അപകടത്തില്‍ മരിച്ചവര്‍ക്കു ദുരിതാശ്വാസം നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഡപ്യൂട്ടി കലക്ടറെ ‘എടി പോടീ’ എന്നൊക്കെ വിളിച്ചു ശകാരിച്ചപാറശാല എംഎല്‍എ സി.കെ ഹരീന്ദ്രന്റെ നടപടിയെ വിമര്‍ശിച്ച് നിരവധി പ്രതികരണങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഡപ്യൂട്ടി കലക്ടര്‍ എസ്.ജെ. വിജയയോടാണ് എം എല്‍ എ നിലവിട്ടു കയര്‍ത്തത്.
അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതം നല്‍കണമെന്നായിരുന്നു എംഎല്‍എയുടെ ആവശ്യം. എന്നാല്‍, ഒരു ലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കാനായിരുന്നു നേരത്തേ കലക്ടറുടെ യോഗത്തിലെടുത്ത തീരുമാനം. അക്കാര്യം ഡപ്യൂട്ടി കലക്ടര്‍ അറിയിച്ചതോടെ ക്ഷുഭിതനായ ഹരീന്ദ്രന്‍ അവര്‍ക്കെതിരെ തിരിയുകയായിരുന്നു.
സംഭവത്തില്‍ ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണയുടെ പോസ്റ്റ്.
‘എന്നെ നിനക്ക് അറിയില്ല, നിന്നെ ആരാടീ ഇവിടെ എടുത്തോണ്ടു വന്നത്…….’
നമ്മുടെ നാട്ടിലെ ഒരു MLA, യൂണിഫോം ധരിച്ച പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഒരു വനിതാ ഡെപ്യൂട്ടി കളക്ടറോട് ചോദിച്ച ചോദ്യമാണ് ഇത്. പാറശാല MLA സി.കെ.ഹരീന്ദ്രനും ഡെപ്യൂട്ടി കളക്ടര്‍ എസ്.ജെ.വിജയയുമാണ് കഥാപാത്രങ്ങള്‍. ഈ സംഭവം നടന്നിട്ട് ഇന്നിപ്പോ രണ്ടാം ദിവസമാണല്ലോ അല്ലേ? MLAയാണ് പോലും. ഹ്ഹ്
എനിക്ക് അറിയേണ്ടത് ഇതാണ്:-
1. ഒരു ഡെപ്യൂട്ടി കളക്ടര്‍ കൂടിയായ സ്ത്രീയുടെ അധോഗതി ഈ നാട്ടില്‍ ഇതാണ് എങ്കില്‍ സാധാരണ സ്ത്രീകളോട് MLA പോലൊക്കെയുള്ള പദവിയും അധികാരവുമുള്ളവര്‍ എങ്ങനെയാവും പെരുമാറുന്നത്?
2. ഈ MLA-ക്കെതിരെ ആരെങ്കിലും എന്തെങ്കിലും നടപടി എടുത്തോ? നടപടികള്‍ തുടങ്ങി വെക്കുകയെങ്കിലും ചെയ്തുവോ? ആ ഡെപ്യൂട്ടി കളക്ടര്‍ രേഖാമൂലം പരാതി കൊടുത്തോ? അതോ അവര്‍ക്ക് പരാതിയില്ലേ?
3. രഹസ്യമായി അവര്‍ തമ്മിലുള്ള സംബോധന എങ്ങനെ എന്നുള്ളത് ഇവിടെ നമുക്കാര്‍ക്കും അറിയേണ്ട കാര്യമില്ല. ഇത് MLA എന്ന പദവില്‍ അയാളും ഡെപ്യൂട്ടി കളക്ടര്‍ എന്ന നിലയില്‍ ആ സ്ത്രീയും പരസ്യമായി നിന്നുകൊണ്ടുള്ള ഇത്തരം ഒരു സംഭാഷണം- അതിന്റെ consequences എന്താവും എന്നത് കൂടി നമ്മള്‍ അറിയണമല്ലോ, അല്ലേ? അതോ, ഇതൊന്നും നമ്മള്‍ പൊതുജനം അറിയണ്ടേ?
4. നാട് മുഴുവനുള്ള പോലീസ് സ്റ്റേഷനുകള്‍ സ്ത്രീസൗഹാര്‍ദ്ദപരമാണ് എന്ന് ഉറക്കെ പ്രഖ്യാപിക്കുകയും women desk, pink patrol പോലുള്ള സംവിധാനങ്ങള്‍ നടത്തി കൊണ്ട് പോകാന്‍ ലക്ഷകണക്കിന് പണം അതിനായി പൊതുഖജനാവില്‍ നിന്ന് എടുത്ത് ചിലവഴിക്കുകയും ചെയുന്ന നമ്മുടെ പോലീസ് വകുപ്പ് ഈ കാര്യത്തില്‍ എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്? അറിയണം നമുക്ക്. നമ്മള്‍ അറിയണം അത്.
5. സ്ത്രീയുടെ മാനം പൊക്കി പിടിക്കാന്‍ വേണ്ടി ക്യാമറയും മൈക്കും തൂക്കി പിടിച്ച് കൊണ്ട് മുറവിളി കൂട്ടുന്ന, അഹോരാത്രം നമുക്ക് വേണ്ടി പണിയെടുക്കുന്ന നമ്മുടെ മാധ്യമപ്രവര്‍ത്തകര്‍ എവിടെ? കാണട്ടെ… നിങ്ങളുടെ സാമൂഹ്യചുമതലാബോധം. Come on, give us a day-to-day basis follow up, an hourly account of what happens to this MLA consequent to such an act committed by him.- Do that-! Show us your oscial responsibility, Show us your spine-!
ഈ നാട്ടിലെ വനിതാവിമോചന/സ്ത്രീസുരക്ഷാ പ്രവര്‍ത്തകര്‍ പിശാചിച്ചികളെ കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ ഇന്നത്തെ ദിവസം എന്റെ വേറെ പണിയുള്ളത് ഒന്നും നടക്കില്ല. അതുങ്ങളെക്കാള്‍ useless ആയ ഒരു category കൂട്ടം ഈ നാട്ടില്‍ വേറെ ഒന്നില്ല തന്നെ.
ഇനി ആ വനിതാ ഡെപ്യൂട്ടി കളക്ടര്‍ക്ക് നടന്ന സംഭവത്തില്‍ പരാതി ഇല്ലെങ്കില്‍ അത് അവര്‍ക്ക് ആ MLA-യുമായി അത്തരത്തിലുള്ള ബന്ധമാണ് എന്ന് നമുക്ക് അനുമാനിക്കാവുന്നതാണ്, അങ്ങനെ സമാധാനിക്കാവുന്നതാണ്.
ഈ MLA, ഇവന്റെയൊക്കെ കൂടെ കഴിയാന്‍ വിധിക്കപെട്ട, കൂടെ കിടന്നുറങ്ങാന്‍, ഇവനെ കണി കണ്ടുണരാന്‍ ഭാഗ്യം കിട്ടിയ സ്ത്രീയോടാണ് എന്റെ അസൂയ മുഴുവന്‍. ആ കാല്‍ക്കല്‍ വീണ് തൊഴുത് എഴുന്നേല്‍ക്കണം..ഹോ! എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
Post Your Comments