Latest NewsIndiaNews

ജയലളിതയുടെ ‘രഹസ്യപുത്രി’ യുടെ ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ സുപ്രധാന തീരുമാനം

ന്യൂഡല്‍ഹി : ജയലളിതയുടെ ‘രഹസ്യപുത്രി’ യുടെ ഹര്‍ജി തള്ളി സുപ്രീം കോടതി. 37 വയസുള്ള അമൃത എന്ന മഞ്ജുളയാണ് താന്‍ ജയലളിതയുടെ മകളാണ് എന്ന അവകാശവാദവുമായി കോടതിയെ സമീപിച്ചത്. ഇതു കോടതി അംഗീകരിക്കണം. ജയലളിതയുടെ മൃതദേഹം പുറത്തെടത്ത് ഡിഎന്‍എ പരിശോധന നടത്തണമെന്നും അമൃത ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

താന്‍ ജയലളിതയുടെ മകളാണ്. തന്നെ വളര്‍ത്തിയത് ജയലളിതയുടെ മുതിര്‍ന്ന സഹോദരി ഷൈലജയും അവരുടെ ഭര്‍ത്താവ് സാരതിയുമാണ്. ഇതില്‍ സാരതി മരിക്കുന്നതിനു മുമ്പാണ് തന്റെ അമ്മ ജയലളിതയാണെന്ന വിവരം അറിയിച്ചത്. ഇതു അറിഞ്ഞ സമയം മുതല്‍ താന്‍ ജയലളിതയെ ബന്ധപ്പെടാനായി ശ്രമം തുടങ്ങി. പക്ഷേ ഇതു വി.കെ ശശികലയും സംഘവും തടഞ്ഞു.

ജയലളിതയുടെ ചെന്നൈ മൈലാപുരിലെ വസതിയില്‍ 1980 ഓഗസ്റ്റ് 14 നായിരുന്നു തന്റെ ജനനം. പക്ഷേ ജയലളിതയുടെ ആദരവ് നഷ്ടമാകാതെ സൂക്ഷിക്കാനായി വിവരം രഹസ്യമായി സൂക്ഷിച്ചുവെന്നും ഹര്‍ജികാരി പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button