MollywoodLatest NewsCinema

മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിച്ചെന്ന് സുരഭി; ഞെട്ടലോടെ മോഹന്‍ലാല്‍

ദേശീയ അവാര്‍ഡ്‌ വിന്നറായ സുരഭി ലക്ഷ്മി ഇതുവരെയും സൂപ്പര്‍ താരങ്ങളുടെ നായികായി അഭിനയിച്ചിട്ടില്ല, കലാമൂല്യമുള്ള സിനിമകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സുരഭി ലക്ഷ്മി നായിക പ്രാധാന്യമുള്ള സിനിമകളാണ് കൂടുതലായും തെരഞ്ഞെടുക്കാറുള്ളത്. അമൃത ടിവിയിലെ ‘ലാല്‍ സലാം’ ഷോയില്‍ അതിഥിയായി എത്തിയപ്പോള്‍ മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിച്ച നിമിഷങ്ങളെക്കുറിച്ച് സുരഭി ലക്ഷ്മി പങ്കുവെച്ചു. തന്റെ മകളായി ഒരു സിനിമയില്‍ സുരഭി ലക്ഷ്മി അഭിനയിച്ചിട്ടുണ്ട് എന്നറിഞ്ഞപ്പോള്‍ മോഹന്‍ലാല്‍ ശരിക്കുമൊന്നു ഞെട്ടി, കാരണം തന്റെ മകളായി സുരഭി അഭിനയിച്ചിട്ടുണ്ടെന്ന വിവരം സുരഭി പറയുമ്പോഴാണ് മോഹന്‍ലാല്‍ അറിയുന്നത്.

രാജീവ്‌ നാഥ് സംവിധാനം ചെയ്ത ‘പകല്‍ നക്ഷത്രങ്ങള്‍’ എന്ന ചിത്രത്തിലായിരുന്നു സുരഭി മോഹന്‍ലാലിന്‍റെ മകളായി അഭിനയിച്ചത്. ചിത്രത്തില്‍ സുരഭിക്ക് മോഹന്‍ലാലും ഒന്നിച്ചുള്ള കോമ്പിനേഷന്‍ രംഗങ്ങള്‍ ഉണ്ടായിരുന്നില്ല. കുട്ടി ആയിരുന്നത് കൊണ്ട് തനിക്ക് ആ കഥാപാത്രത്തെക്കുറിച്ചു വലിയ ധാരണ ഉണ്ടായിരുന്നില്ലെന്നും സംവിധായകന്‍ പറഞ്ഞത് അതേ പോലെ ചെയ്യുകയായിരുന്നുവെന്നും സുരഭി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button