നിലവില്‍ അനേകം ആപ്പുകളിലായി ലഭിക്കുന്ന ബാങ്കിങ് സേവനങ്ങളും ലൈഫ്‌സ്റ്റൈല്‍ സേവനങ്ങളും കൂട്ടിയിണക്കിയുള്ള എസ്ബിഐയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ‘യോനോ’ പ്രവര്‍ത്തനസജ്ജമായി. എസ്.ബി.ഐയുടെ പുതിയ ന്യൂജനറേഷന്‍ ആപ്പായ യോനോയിലൂടെ വെറും അഞ്ച് മിനുട്ടിലൂടെ പുതിയ അക്കൗണ്ടുകള്‍ തുറക്കാം. അതോടൊപ്പം വെറും നാല് ക്ലിക്കുകളിലൂടെ പണമടയ്ക്കുവാനും സാധിക്കും.
രാജ്യത്തെ ആദ്യ സമഗ്ര ഡിജിറ്റല്‍ സേവന പ്ലാറ്റ്‌ഫോമാണ് യോനോ. സാമ്പത്തിക സേവനങ്ങള്‍, ലൈഫ് സ്റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ ‘യോനോ’ യില്‍ ലഭ്യമാണ്. യോനോ വഴി സാമ്പത്തിക സേവനങ്ങള്‍ക്ക് പുറമേ നിത്യ ജീവിതത്തിലാവശ്യമായ 14 വിഭാഗങ്ങളിലുള്ള സേവനങ്ങള്‍ ലഭിക്കും.
ആമസോണ്‍, ഊബര്‍, ഒല, മിന്ത്ര, ജബോങ്, ഷോപ്പേഴ്‌സ് സ്റ്റോപ്, കോക്‌സ് ആന്‍ഡ് കിങ്‌സ്, ബുക്കിംഗ്, വിനോദം, ഭക്ഷണം, താമസം, മെഡിക്കല്‍ സേവനങ്ങള്‍ എന്നിവയെല്ലാം യോനോയില്‍ ഉള്‍പ്പെടുന്നു. ഇതിന്റെ ഭാഗമായി 60 ഇ-കോമേഴ്സ് സ്ഥാപനങ്ങളുമായി ബാങ്ക് ധാരണയിലെത്തി. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പ്‌സ്റ്റോറില്‍ നിന്നും യോനോ നമുക്ക് ഇന്‍സ്റ്റാള്‍ ചെയ്യാം.
Post Your Comments