KeralaLatest NewsNews

ഹാദിയയുടെ മതംമാറ്റ വിവാദത്തിന് പുറമേ സത്യസരണിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി വെബ് സൈറ്റും

മലപ്പുറം: വിവാദ മതപരിവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര, സംസ്ഥാന ഏജന്‍സികളുടെ അന്വേഷണം നേരിടുന്ന സ്ഥാപനമാണ് മഞ്ചേരി ചെരണിയിലെ സത്യസരണി. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ(പി.എഫ്.ഐ)ക്കു കീഴിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിച്ചു വരുന്നത്. എന്നാല്‍ ഇപ്പോള്‍ സത്യസരണിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത് ഇവരുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വന്ന ചില വാര്‍ത്തകളാണ്. അതായത് സത്യസരണിയുടെ വെബ്‌സൈറ്റില്‍ പറയുന്ന കാര്യങ്ങള്‍ ഇപ്രകാരമാണ്. ക്രിസ്തു മതത്തിലേക്ക് മാറിയ ഇസ്ലാംമതവിശ്വാസികളെ തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞ് എന്ന് സാക്ഷ്യപ്പെടുത്തുന്ന ചില കാര്യങ്ങളാണ് വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്നത്.

മുസ്ലിംമതവിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് മതം മാറ്റുകയാണെന്നും ഇവരെ കണ്ടെത്തി ഏകദൈവ വിശ്വാസത്തിലേക്കു കൊണ്ടുവരികയാണ് തങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും വെബ്‌സൈറ്റില്‍ പറയുന്നു. സത്യസരണിയിലെ മതപഠന കേന്ദ്രമായ മര്‍കസുല്‍ ഹിദായയുടെ ചരിത്രവും സ്ഥാപനത്തിന്റെ പ്രവര്‍ത്തന മേഖലകളും വെബ്‌സൈറ്റില്‍ വിശദീകരിക്കുന്ന ഭാഗത്താണ് ക്രിസ്ത്യാനിറ്റിയിലേക്ക് പോയവരെ തിരിച്ചുകൊണ്ടു വരുന്നത് പ്രധാന ഉദ്യമമായി പറയുന്നത്.

ക്രിസ്ത്യന്‍ മിഷിണറിമാര്‍ പാവപ്പെട്ട മുസ്ലിംങ്ങളെ ബ്രെയിന്‍വാഷ് ചെയ്ത് മതം മാറ്റുന്നുവെന്നും ഇവരെ പറഞ്ഞു മനസിലാക്കി തിരിച്ചു കൊണ്ടുവരണമെന്നുമാണ് വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

മതപരിവര്‍ത്തനങ്ങളുടെ പേരില്‍ വിവിധ അന്വേഷണങ്ങള്‍ നേരിടുന്ന സത്യസരണിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് വെബ്‌സൈറ്റ്. ചെര്‍പുളശേരി സ്വദേശി ആതിര, വൈക്കം സ്വദേശി അഖില ഹാദിയ, തിരുവനന്തപുരം സ്വദേശിനി അപര്‍ണ ഷഹാന തുടങ്ങിയ മത പരിവര്‍ത്തനങ്ങള്‍ ഏറെ വിവാദമുണ്ടാവുകയും ഇതിന്മേല്‍ സത്യസരണി അന്വേഷണം നേരിടുകയും ചെയ്യുന്നുണ്ട്. കൂടാതെ മതം മാറ്റവുമായി ബന്ധപ്പെട്ട എട്ട് പരാതികളും നിലവില്‍ മഞ്ചേരിയിലെ സത്യ സരണിക്കെതിരെയുണ്ട്.
1994 ല്‍ ആരംഭിച്ച സത്യസരണി ഘട്ടംഘട്ടമായാണ് സ്വന്തം കെട്ടിടത്തിലേക്ക് മാറിയത്. പിന്നീട് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഹോസ്റ്റര്‍ സംവിധാനം അടക്കം ഒരുക്കി.

ഇസ്ലാമിക മൂല്യങ്ങള്‍ പഠിപ്പിക്കുകയും പിന്തുടരുകയും ചെയ്യുക, ധാര്‍മ്മികതയില്‍ അധിഷ്ഠിതമായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കുക, ഇസ്ലാമിക വിദ്യാഭ്യാസം നല്‍കുക, ദൈവിക സന്ദേശം പ്രചരിപ്പിക്കുക, പുതിയ വിശ്വാസികള്‍ക്ക് തൊഴില്‍ അവസരം നല്‍കുകയും പുനരധിവാസം ഉറപ്പാക്കുകയും ചെയ്യുക തുടങ്ങിയവ സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളായി വെബസൈറ്റില്‍ പറയുന്നു. 2013ലാണ് സത്യസരണിയുടെ വെബ്‌സൈറ്റ് ക്രിയേറ്റ് ചെയ്തിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button