ഗുജറാത്ത് : ഗുജറാത്തിലെ വിജയം മുമ്പിൽ കണ്ടുകൊണ്ട് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും നിരന്തരം പരീക്ഷണങ്ങള്‍ക്ക് വിധേയരാവുകയാണ്. കഴിഞ്ഞ ദിവസം രാഹുല്‍ പോര്‍ബന്ധര്‍ സന്ദര്‍ശിച്ചപ്പോള്‍, പാര്‍ട്ടി ഉറപ്പാക്കിയ മുഖ്യകാര്യം മത്സ്യത്തൊഴിലാളി സമൂഹവുമായുള്ള കൂടിക്കാഴ്ചയാണ്.പഴയ മത്സ്യബന്ധന തുറമുഖമായ ജുനബന്ധറിലായിരുന്നു ചെറിയൊരു കൂട്ടായ്മ.സംഗതി ചെറുതെങ്കിലും തന്ത്രപ്രധാനമെന്നാണ് പാര്‍ട്ടിക്കാര്‍ വിശേഷിപ്പിക്കുന്നത്
പോര്‍ബന്ധറിലെ 75000 ത്തോളം വരുന്ന മല്‍സ്യത്തൊഴിലാളി സമൂഹത്തില്‍ 30000 ത്തോളം പേര്‍ക്കാണ് വോട്ടവകാശമുള്ളത്. 2.28 ലക്ഷം വോട്ടുള്ള മണ്ഡലത്തില്‍, മൂന്നാമത്തെ വലിയ വോട്ടുബാങ്കാണ് മല്‍സ്യത്തൊഴിലാളികള്‍. മണ്ഡലത്തില്‍ ഭൂരിപക്ഷം വരുന്ന മെര്‍ സമുദായത്തിന് 65,000 വോട്ടും, ബ്രാഹ്മണവിഭാഗത്തിന് 50,000 ത്തിലേറെ വോട്ടുമുണ്ട്. ബിജെപി മന്ത്രിയായ ബാബു ബോക്റിയയും, ഗുജറാത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷനായ അര്‍ജുന്‍ മോദ് വാദിയയുമാണ് മണ്ഡലത്തിലെ മുഖ്യ എതിരാളികള്‍.ഇരുവരും മെര്‍ സമുദായത്തില്‍ പെട്ടവരായതുകൊണ്ട് വോട്ടുകള്‍ ഭിന്നിക്കുക പതിവാണ്.
ബ്രാഹ്മണ വിഭാഗക്കാർ പൊതുവെ ബിജെപി അനുകൂലികളാണ്.എന്നാൽ ബോക്കിരിയയെ ഫിഷറീസ് മന്ത്രിയായി നിയോഗിച്ചതോടെ മത്സ്യ തൊഴിലാളികളിൽ കുറച്ചു പേർ ബിജെപി അനുഭാവികളായി.എന്നാൽ ഇതുവരെ ചെയ്തു തരാത്ത ചില ആവശ്യങ്ങൾ ഉന്നയിക്കുകയാണ് പോര്‍ബന്ധര്‍ മച്ചിമാര്‍ ബോട്ട് അസോസിയേഷന്‍ പ്രസിഡന്റ് ഭരത് മോദി.ഡീസല്‍-മണ്ണെണ്ണ സബ്സിഡി, പ്രത്യേക ഫിഷറീസ് മന്ത്രാലയം എന്നീ ആവശ്യങ്ങള്‍ നടപ്പാക്കാമെന്ന് രാഹുല്‍ ഇഇഇ സമൂഹത്തിന് ഉറപ്പ് കൊടുക്കുകയും ചെയ്തു. ഇതാണ് കോൺഗ്രസ് വിജയ ലക്ഷ്യമായി കണക്കാക്കുന്നത്.
Post Your Comments