റിയാദ്: സൗദിയില്‍ ജ്വല്ലറികളില്‍ ഡിസംബര്‍ മുതല്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നു. സ്വദേശികള്‍ക്കു അനുയോജ്യമായ കൂടുതല്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനാണ് തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം ലക്ഷ്യമിടുന്നത്. ജ്വല്ലറികളില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നതിനുള്ള തീരുമാനം ഡിസംബര്‍ 3 നു പ്രാബല്യത്തില്‍ വരുമെന്ന് തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബാഖൈല്‍ പറഞ്ഞു.
ഡിസംബര്‍ മൂന്നുമുതല്‍ ഈ മേഖലയില്‍ ജോലിചെയ്യുന്ന വിദേശികളെ കണ്ടത്താനുള്ള പരിശോധന ശക്തമാക്കും. നേരത്തെ എടുത്ത മന്ത്രിസഭ തീരുമാന മനുസരിച്ച് രാജ്യത്തെ മുഴുവന്‍ ജ്വല്ലറികള്‍ക്കും സ്വദേശി വത്കരണ നിയമം നടപ്പിലാക്കുന്നതിനു രണ്ട് മാസത്തെ സമയ പരിധി നല്‍കിയിരുന്നു.എന്നാല്‍ പല വിധ കാരണങ്ങളാല്‍ ഇത് വിജയിച്ചിരുന്നില്ല.
സ്വദേശികള്‍ക്കു അനുയോജ്യമായ കൂടുതല്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനാണ് തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം ലക്ഷ്യമിടുന്നത്.
മൊബൈല്‍ ഫോണ്‍ വിപണന മേഘലയില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പിലാക്കിയതിനു പിന്നാലെയാണ് ജ്വല്ലറികളിളിലും സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നത്.റെന്റ് എ കാര്‍ മേഖലയിലും വൈകാതെ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുമെന്നു തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Post Your Comments