തമിഴ് നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മകളാണെന്ന് അവകാശവാദവുമായി ബംഗളൂരു സ്വദേശിനി. അമൃതയെന്ന മഞ്ജുളാ ദേവിയാണ് ഇത്തരത്തിലൊരു അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത് തെളിയിക്കാനായി ഡിഎന്‍എ പരിശേധനയ്ക്കുവേണ്ടി അനുവാദം നല്‍കണമെന്ന് മഞ്ജുള സുപ്രീകോടതിയോട് ആവശ്യപ്പെട്ടു.
ജയലളിതയുടെ സഹോദരിയായിരുന്നു തന്നെ ദത്തെടുത്ത് വളര്‍ത്തിയതെന്നും എന്നാല്‍ ജയലളിതയുടെ മരണശേഷമാണ് അവര്‍ തന്റെ അമ്മയെന്ന് അറിയുന്നതെന്നും യുവതി നവംബര്‍ 22ന് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
ജയലളിത ഇതുവരെ വിവാഹം കഴിച്ചിരുന്നില്ല. എന്നാല്‍ സംഭവത്തില്‍ പരാതിക്കാരി പറയുന്നത് ഒന്നും വ്യക്തമല്ലെന്നും ഇതിനെ സംബന്ധിച്ച് ഞങ്ങള്‍ക്ക് യാതൊരു അറിവും ഇല്ലെന്നും എഐഎഡിഎംകെ വക്താവ് സത്യന്‍ രാജന്‍ അഭിപ്രായപ്പെട്ടു.
1980 ആഗസ്ത് 14 ന് ജയലളിതയുടെ മൈലാപ്പൂരിലെ വസതിയിലാണ് തനിക്ക് ജന്മം നല്‍കിയതെന്നും ബ്രാഹ്മണ കുടുംബത്തിന്റെ അന്തസ്സ് നശിക്കാതിരിക്കാന്‍ രഹസ്യമായി വെയ്ക്കുകയായിരുന്നുവെന്നും അമൃത പരാതിയില്‍ ചൂണ്ടിക്കാട്ടി.
Post Your Comments