ന്യൂ ഡൽഹി ; ഹാദിയ കേസ് വാദം കേൾക്കുന്നത് സുപ്രീം കോടതി നാളത്തേക്ക്(ചൊവാഴ്ച്ച) മാറ്റി വെച്ചു. കേസിൽ പോപ്പുലർ ഫ്രണ്ടിന്റെ പങ്കാളിത്തവും ആ സംഘടനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും പരിശോധിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജ ദീപക് മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ഷെഫിൻ ജഹാനെതിരെ ഗുരുതര ആരോപണങ്ങളുമായി ഹാദിയയുടെ അച്ഛന്റെ അഭിഭാഷകൻ. വർഗീയ പ്രത്യാഘാതങ്ങൾക്കിടയാക്കുന്ന കേസ് ആണിത്. ഷെഫിൻ ജഹാന്റെ തീവ്രാവാദ ബന്ധം തെളിയിക്കുന്ന വിഡിയോകൾ പുറത്ത്. പോപ്പുലർ ഫ്രണ്ടിന്റെ സജീവ പ്രവർത്തകനാണ് ഷെഫിൻ. ഇയാൾ ഐ എസ് റിക്രൂട്ടർ മൻസിയോട് സംസാരിച്ചതിന് തെളിവുണ്ടെന്നും ഒരാളെ ഐഎസ്സിൽ ചേർത്താൽ എത്ര രൂപ ലഭിക്കുമെന്ന് ഷെഫിൻ മൻസിയോട് ചോദിച്ചതായും ഹാദിയയുടെ അച്ഛന്റെ അഭിഭാഷകൻ അശോകന്റെ അഭിഭാഷകന് ശ്യം ദിവാന് കോടതിയിൽ വാദിച്ചു.
Post Your Comments