Latest NewsKeralaIndiaHighlights 2017

ഹാദിയ കേസ് ; സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി

ന്യൂ ഡൽഹി ;  പഠനം പൂർത്തിയാക്കാൻ സുപ്രീം കോടതിയുടെ അനുമതി. സേലം മെഡിക്കൽ കോളേജിൽ ഹാദിയക്ക് പഠനം തുടരാം. ഹൗസ് സർജൻസി പൂർത്തിയാക്കുന്നതുവരെ ഹാദിയയുടെ സംരക്ഷണം സർവകലാശാല ഡീനിനായിരിക്കും. അച്ചനൊപ്പമോ ഭർത്താവ് ഷെഫിൻ ജഹാനൊപ്പമോ പോകാൻ അനുവദിക്കില്ല. സാധാരണ വിദ്യാർത്ഥിയെ പോലെ ഹാദിയയെ പരിഗണിക്കണം. ഹോസ്റ്റൽ സൗകര്യം ഏർപ്പെടുത്താൻ കോളേജിന് നിർദ്ദേശം. സേലത്തെ കോളേജിലേക്കുള്ള യാത്രാ സൗകര്യം സർക്കാർ ഒരുക്കണം. കോളേജിൽ പോകുന്നതുവരെ ഡൽഹി കേരളാ ഹൗസിൽ തുടരണമെന്നും സുപ്രീം കോടതിയുടെ ഉത്തരവിൽ പറയുന്നു. ജനുവരി മൂന്നാം വാരം കേസ് വീണ്ടും പരിഗണിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button