തിരുവനന്തപുരം: നിരക്ഷരരില്ലാത്ത ജയിലിനായി സംസ്ഥാന സാക്ഷരത മിഷന്റെ ‘ജയിൽ ജ്യോതി’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജയിലുകളിലായി 60 പേർ നാലാംതരം തുല്യത പരീക്ഷയെഴുതി. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ പരീക്ഷയെഴുതിയത്. പത്തനംതിട്ട സ്വദേശി രാമചന്ദ്രനാണ് (77) പൂജപ്പുര സെൻട്രൽ ജയിലിൽ പരീക്ഷയെഴുതിയവരിൽ ഏറ്റവും പ്രായം കൂടിയ ആൾ.
സംസ്ഥാന സാക്ഷരത മിഷനും ജയിൽ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. മലയാളം, നമ്മളും നമുക്കുചുറ്റും, ഗണിതം എന്നീ വിഷയങ്ങളിൽ എഴുത്തുപരീക്ഷയും ഇംഗ്ലീഷിന് വാചാപരീക്ഷയുമാണ് നടത്തിയത്. നേരത്തേ ജയിലുകളിൽ നടത്തിയ സാക്ഷരത പരീക്ഷകളിൽ വിജയിച്ചവരാണ് നാലാംതരം തുല്യത പരീക്ഷയെഴുതിയത്.
Post Your Comments