ന്യൂഡല്‍ഹി: ഹാദിയയുടെ സംരക്ഷണത്തെ പറ്റി പിതാവ് അശോകൻ മാധ്യമങ്ങളോട് പ്രതികരിച്ചതിങ്ങനെ. കോടതിയില്‍ ഹാദിയയുടെ സംരക്ഷണം ആവശ്യപ്പെടില്ല. എന്നാല്‍ നിക്ഷ്പക്ഷരായ വ്യക്തികളുടെയോ സംഘനടകളുടെയോ ഒപ്പം വിടുന്നതില്‍ തനിക്ക് വിരോധമില്ലെന്നും അശോകന്‍ പറഞ്ഞു. ഇന്ന് മൂന്ന് മണിക്ക് അഖിലാ ഹാദിയയെ കോടതിയിൽ ഹാജരാക്കും. തുറന്ന കോടതിയിലായിരിക്കും ഹാദിയയുടെ വാദം കേള്‍ക്കുക.
ഷെഫീന്‍ ജഹാന്‍ തന്റെ ഭര്‍ത്താവാണെന്നും തനിക്ക് ഭര്‍ത്താവിനൊപ്പം ജീവിക്കണമെന്നും നീതി കിട്ടണമെന്നുമാണ് ഹാദിയ പറഞ്ഞത്. തന്നെ ആരും നിര്‍ബന്ധിച്ച് മതം മാറ്റിയിട്ടില്ലെന്നും ഹാദിയ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഇതിനിടെ എൻ ഐ എ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിക്കും.
Post Your Comments