കോഴിക്കോട്: ദക്ഷിണ റെയില്‍വേയിലെ പുതിയ സമയപട്ടികയില്‍ കേരളത്തിന് രണ്ട് പുതിയ ട്രെയിനുകള്‍. ഗാന്ധിധാം-തിരുവനന്തപുരം ഹംസഫര്‍ എക്സ്പ്രസ്, മംഗളുരു-കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസ് എന്നിവയാണ് പുതിയ ട്രെയിനുകള്‍. ഹംസഫര്‍ എക്സ്പ്രസ് തിങ്കളാഴ്ച ഉച്ചയ്ക്ക് 1.50ന് ഗാന്ധിധാമില്‍ നിന്നു പുറപ്പെട്ട് ബുധനാഴ്ച രാവിലെ 11.30ന് തിരുനെല്‍വേലിയില്‍ എത്തും.
ബുധനാഴ്ച വെളുപ്പിന് 4.10ന് കൊച്ചിയിലെത്തുന്ന വണ്ടി 7.50ന് തിരുവനന്തപുരത്തെത്തും. വ്യാഴാഴ്ച രാവിലെ 7.45ന് തിരുവനെല്‍വേലിയില്‍ നിന്നു പുറപ്പെട്ട് 10.50നു തിരുവനന്തപുരത്തും 2.50നു കൊച്ചിയിലും ശനിയാഴ്ച രാവിലെ 4.40ന് ഗാന്ധിധാമിലുമെത്തും. ത്രീ ടയര്‍ എസി ലഭ്യമാണ്. 18 കോച്ചുകളുള്ള അന്ത്യോദയ എക്സ്പ്രസ് വെള്ളി, ഞായര്‍ ദിവസങ്ങളില്‍ മംഗളൂരുവില്‍ നിന്നും വ്യാഴം, ശനി ദിവസങ്ങളില്‍ കൊച്ചുവേളിയില്‍ നിന്നും പുറപ്പെടും.
വൈകിട്ട് എട്ടിന് മംഗളൂരുവില്‍ നിന്നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 8.15നു കൊച്ചുവേളിയിലും. രാത്രി 9.25നു കൊച്ചുവേളിയില്‍ നിന്നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 9.15ന് മംഗളൂരുവിലും എത്തും. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്.പൂർണ്ണമായും അൺ റിസേർവ്ഡ് ആണ്.
Post Your Comments