തുരുമ്പെടുത്ത് ദ്രവിച്ച യന്ത്രങ്ങളും പാലങ്ങളും നിറഞ്ഞ പ്ലാന്റിലാണ് ട്രാവൻകൂർ ടൈറ്റാനിയത്തിലെ തൊഴിലാളികൾ പണിയെടുക്കുന്നത്.കൃത്യമായി അറ്റകുറ്റ പണി നടത്താത്ത കാരണമുള്ള അപകടങ്ങൾ തുടർകഥയാവുകയാണ് ടൈറ്റാനിയത്തിൽ.
കഴിഞ്ഞ ജൂലൈയിൽ മലിനീകരണ നിയന്ത്രണ സംവിധാനത്തിന്റ ഭാഗമായുള്ള പ്ലാന്റ് തകർന്നു വീണു ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.ഇതിന്റെ ഞെട്ടൽ മാറും മുൻപാണ് ഇപ്പോൾ മറ്റൊരു പ്ലാന്റിലെ ഇരുമ്പ് പാലം തകർന്നു വീണിരിക്കുന്നത്.ചെറുതും വലുതുമായ അപകടങ്ങൾ തുടർക്കഥയായിട്ടും ട്രാവൻകൂർ ടൈറ്റാനിയത്തിലെ സുരക്ഷാ വിഭാഗം പരിശോധനകളൊന്നും നടത്തുന്നില്ലെന്നതാണ് ആക്ഷേപം .
Post Your Comments