വാഷിംഗ്ടൺ: സുപ്രധാന വാഗ്ദാനം നിരസിച്ച് ട്രംപ്. പേഴ്സണ്‍ ഓഫ് ദി ഇയര്‍’ ആയി തെരഞ്ഞെടുക്കാമെന്ന ടൈം മാഗസിന്റെ വാഗ്ദാനമാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിരസിച്ചത്. തുടർച്ചയായ രണ്ടാം തവണയും പുരസ്കാരം നൽകാമെന്നായിരുന്നു മാഗസിന്റെ വാഗ്ദാനം. പക്ഷേ അഭിമുഖത്തിനും ഗംഭീര ഫോട്ടോഷൂട്ടിനും ഞാന്‍ സമ്മതിക്കണം. അതിൽ വലിയ കാര്യമില്ലെന്നും വിളിച്ചതിനു നന്ദിയുണ്ടെന്നും ട്രംപ് ട്വിറ്ററിലൂടെ പറഞ്ഞു.
അതേസമയം ട്രംപിന്റെ അവകാശ വാദത്തിനെതിരെ ടൈം മാഗസിൻ രംഗത്തെത്തി.പേഴ്സൻ ഓഫ് ദി ഇയർ’ തെരഞ്ഞെടുപ്പിനെപ്പറ്റി മുൻകൂറായി വെളിപ്പെടുത്തുന്ന രീതി തങ്ങൾക്കില്ലെന്നും ഡിസംബർ ആറിനാണു ആർക്ക് പുരസ്കാരമെന്നത് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതെന്നും ടൈം അധികൃതർ പറഞ്ഞു.
പ്രസിഡന്റ് ഓഫ് ദ ഡിവൈഡഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക’ എന്ന തലക്കെട്ടോടെ കഴിഞ്ഞ വർഷം ടൈം മാഗസിൻ പുരസ്കാരം നൽകിയത് ട്രംപിനെ ഏറെ ക്ഷുഭിതനാക്കിയിരുന്നു. രാഷ്ട്രീയ ലോകത്തെ കീഴ്മേൽമറിച്ച വ്യക്തിയെന്ന വിശേഷിപ്പിച്ചായിരുന്നു ട്രംപിനെ തെരഞ്ഞെടുത്തു കൊണ്ടുള്ള എഡിഷന് ടൈംസ് പുറത്തിറക്കിയത്. അതേസമയം മുൻ വർഷങ്ങളിൽ തന്നെ പുരസ്കാരത്തിന് തെരഞ്ഞെടുക്കാത്തതിലുള്ള അതൃപ്തി ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
ഓരോ വർഷവും ഏറ്റവും കൂടുതൽ ലോകത്തേയും വാർത്തകളിലും ശ്രദ്ധയാകർഷിച്ച വ്യക്തിയെയാണ് പേഴ്സൺ ഓഫ് ദ ഇയർ ആയി ടൈം മാഗസിൻ തെരഞ്ഞെടുക്കുക.
Post Your Comments