തിരുവനന്തപുരം ; ലൈംഗികാതിക്രമം അധ്യാപകനെതിരെ പരാതിയുമായി ആറ് വിദ്യാർത്ഥിനികൾ. പ്രിന്‍സിപ്പലിനും കോളജിയേറ്റ് ഡയറക്ടര്‍ക്കുമാണ് മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനികളായ ഇവർ പരാതി നൽകിയത്. എന്നാൽ 40 ദിവസം കഴിഞ്ഞിട്ടും അധ്യാപകനെതിരെ നടപടി എടുത്തില്ലെന്ന ആരോപണമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്.
പരാതിയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഡയറക്ടറേറ്റില്‍ നല്‍കിയിട്ടുണ്ടെന്നു തിരുവനന്തപുരം സംസ്കൃത കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചെങ്കിലും റിപ്പോര്‍ട്ട് അധ്യാപകന് അനുകൂലമാണെന്നാണു സൂചന. കോളജിയേറ്റ് ഡയറക്ടര്‍ നേരിട്ട് തെളിവെടുപ്പു നടത്തിയും പ്രിന്‍സിപ്പല്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലായിരിക്കും അവസാന നടപടി എടുക്കുക. സംഭവം കോളജ് അധികൃതര്‍ രഹസ്യമായി സൂക്ഷിക്കുകയാണ്. അധ്യാപകനെയും പരാതിക്കാരെയും തെളിവെടുപ്പിനായി ഡയറക്ടറേറ്റില്‍ വിളിപ്പിച്ചിരുന്നു.
മറ്റധ്യാപകരില്‍ നിന്നും കുട്ടികളില്‍ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം നടപടിയെടുക്കുമെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് കോളജിയേറ്റ് ഡയറക്ടറേറ്റില്‍ കുട്ടികളുടെ മാതാപിതാക്കളും മൊഴി നൽകിയെന്നാണ് വിവരം. പരാതി ലഭിച്ചിട്ടുണ്ടെന്നും ഡയറക്ടര്‍ എം.എസ്. ജയ നേരിട്ട് അന്വേഷണം നടത്തുന്നുണ്ടെന്നും തെളിവെടുപ്പ് പുരോഗമിക്കുകയാണെന്നും കോളജിയേറ്റ് ഡയറക്ടറേറ്റ് അധികൃതര്‍ അറിയിച്ചു.
Post Your Comments